ഝാന്‍സി റാണിയായി കങ്കണ; കാത്തിരിപ്പുകള്‍ക്കൊടുവില്‍ മണികര്‍ണികയുടെ ടീസര്‍ എത്തി (വീഡിയോ) 

അമിതാഭ് ബച്ചന്‍ നല്‍കുന്ന വിശദീകരണങ്ങളില്‍ നിന്നാണ് ടീസര്‍ ആരംഭിക്കുന്നത്
ഝാന്‍സി റാണിയായി കങ്കണ; കാത്തിരിപ്പുകള്‍ക്കൊടുവില്‍ മണികര്‍ണികയുടെ ടീസര്‍ എത്തി (വീഡിയോ) 
Updated on
1 min read

ങ്കണ റണാവത്ത് പ്രധാന വേഷത്തിലെത്തുന്ന ചിത്രം മണികര്‍ണിക: ദ ക്വീന്‍ ഓഫ് ഝാന്‍സിയുടെ ടീസര്‍ പുറത്തുവിട്ടു. അമിതാഭ് ബച്ചന്‍ നല്‍കുന്ന വിശദീകരണങ്ങളില്‍ നിന്നാണ് ടീസര്‍ ആരംഭിക്കുന്നത്. ഝാന്‍സി റാണി മാതൃരാജ്യത്തിനായി പോരാടാന്‍ തീരുമാനിച്ചതിന്റെര പശ്ചാതലമാണ് അമിതാഭിന്റെ ശബ്ദത്തിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്. തുടര്‍ന്ന് നായിക കങ്കണ കൊട്ടാരത്തിലേക്ക് പ്രവേശിക്കുന്ന രംഗങ്ങള്‍ കാണാം.

ബ്രിട്ടീഷ് സൈന്യത്തിനെതിരെ സ്വാതന്ത്ര്യത്തിനായി വീര പോരാട്ടം നയിച്ച നായികയുടെ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കാന്‍ ഇതിനേക്കാള്‍ മികച്ച ദിവസം വേറെയില്ലെന്നാണ് നിര്‍മ്മാതാക്കള്‍ അഭിപ്രായപ്പെടുന്നത്. അതുകൊണ്ടാണ് ഗാന്ധി ജയന്തി ദിനത്തില്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്. 

തുടക്കത്തില്‍ യുവസംവിധായകന്‍ കൃഷ് ആണ് ചിത്രം സംവിധാനം ചെയ്തിരുന്നതെങ്കിലും അവസാനത്തോടടുത്തപ്പോള്‍ നായിക കങ്കണ തന്നെ ചിത്രത്തിന്റെ സംവിധാനവും ഏറ്റെടുക്കുകയായിരുന്നു. എന്‍.ടി.ആറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ തിരക്കു കാരണം കൃഷ് ചിത്രത്തില്‍ നിന്ന് പിന്‍മാറിയതിനെത്തുടര്‍ന്നാണ് കങ്കണ സംവിധായികയുടെ വേഷം ഏറ്റെടുത്തത്. ജനുവരി 25ന് ചിത്രം തീയറ്ററുകളിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com