

പൗരത്വ നിയമഭേദഗതിക്ക് ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. 'ഇവിടെ ഞങ്ങള്‍ പറഞ്ഞതേ നടക്കു, സൂക്ഷിച്ചും കണ്ടും ജീവിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം എന്ന് പറയുന്നവരെ ഭയപ്പെടുക. പ്രതിരോധിക്കുക. പരാജയപ്പെടുത്തുക.' എന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 'ഭരണഘടനക്കനുസരിച്ചു സകല അവകാശങ്ങളോടെ ഈ രാജ്യത്ത് ജീവിക്കാന്‍ നമുക്കാര്‍ക്കും ഒരു മതത്തിന്റെയും അനുവാദമോ ഔദാര്യമോ ആവശ്യമില്ല എന്നത് ഓര്‍ക്കുക, നിങ്ങളുടെ മക്കള്‍ക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുക'.- അദ്ദേഹം കുറിച്ചു.
ഹരീഷിന്റെ കുറിപ്പ് ഇങ്ങനെ:
'ഞങ്ങള്‍ സംയമനം ഉള്ള മതക്കാര്‍ ആയതു കൊണ്ടാണ് നിങ്ങള്‍ ഒക്കെ ഈക്കാലമത്രയും ഇപ്പോഴും ഇവിടെ ജീവിച്ചു പോകുന്നത്' എന്ന അഭിപ്രായം ഉള്ളവരോട്: നിങ്ങളുടെ ധാരണ തെറ്റാണ്.
ഇന്ന് ഈ രാജ്യത്തില്‍ നിങ്ങള്‍ ഒരു പൗരന് ലഭിക്കുന്ന സകല അധികാരങ്ങളോടും അവകാശങ്ങളോടും ജീവിക്കുന്നുണ്ടെങ്കില്‍ ഓര്‍ക്കുക അത് നിങ്ങള്‍ക്ക് ലഭിച്ചത് ഒരു മതത്തിന്റെയും സര്‍ക്കാരിന്റെയും ഔദാര്യം കൊണ്ടല്ല മറിച്ചു നമ്മുടെ ഭരണഘടന ആ അധികാരം നമുക്ക് തന്ന കൊണ്ടാണ്.
ആ ഭരണഘടനക്കനുസരിച്ചു സകല അവകാശങ്ങളോടെ ഈ രാജ്യത്ത് ജീവിക്കാന്‍ നമുക്കാര്‍ക്കും ഒരു മതത്തിന്റെയും അനുവാദമോ ഔദാര്യമോ ആവശ്യമില്ല എന്നത് ഓര്‍ക്കുക , നിങ്ങളുടെ മക്കള്‍ക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുക.
ഇവിടെ ഞങ്ങള്‍ പറഞ്ഞതേ നടക്കു , സൂക്ഷിച്ചും കണ്ടും ജീവിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം എന്ന് പറയുന്നവരെ ഭയപ്പെടുക. പ്രതിരോധിക്കുക. പരാജയപ്പെടുത്തുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates