മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടനടിമാരിൽ ഒരാളാണ് നടി മേഘ്ന വിൻസെന്റ്. നാട്ടിൻപുറത്തുകാരിയായ മരുമകളായി സീരിയൽ പ്രേമികളുടെ സ്വീകരണമുറികളിൽ നിറഞ്ഞുനിന്നിരുന്ന താരമാണ് മേഘ്ന. തമിഴ് സീരിയലുകളിൽ തിരക്കിലായ താരത്തിന്റെ വിവാഹമോചന വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
വിവാഹം കഴിഞ്ഞു ഒരു വർഷത്തിനുള്ളിൽ മേഘ്ന ഭർത്താവുമായി പിരിഞ്ഞു എന്നാണ് വാർത്തകൾ. ഇക്കാര്യത്തിൽ പ്രതികരണവുമായി മേഘ്നയുടെ മുൻഭർത്താവായിരുന്ന ഡോൺ തന്നെ രംഗത്തെത്തിയിരിക്കുകയാണ് . വിവാഹമോചന വാർത്ത സ്ഥിരീകരിച്ചിരിക്കുകയാണ് ഡോൺ. വാർത്ത സത്യമാണെന്നും 2019 ഒക്ടോബര്‍ അവസാനത്തോടെ നിയമപരമായി വേർപിരിഞ്ഞെന്നും ഡോൺ പറഞ്ഞു. ഇപ്പോള്‍ 8 മാസമായി. പരസ്പര സമ്മതത്തോടെ, പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്ത് ഇനി മുതല്‍ രണ്ടു വഴിയില്‍ സഞ്ചരിക്കാം എന്നു തീരുമാനിക്കുകയായിരുന്നെന്ന് ഡോൺ പറഞ്ഞു.
വിവാഹശേഷം ഒരു വർഷം മാത്രമേ ഒന്നിച്ചുജീവിച്ചൊള്ളു എന്നും 2018 മുതല്‍ പിരിഞ്ഞു താമസിക്കുകയാണെന്നും ഡോൺ പറഞ്ഞു. ഇതിൽ ഇത്ര സംഭവമാക്കേണ്ട കാര്യമൊന്നുമില്ലേന്ന് പറഞ്ഞ ഡോൺ ലോക്ക്ഡൗൺ കാലത്ത് തങ്ങളുടെ വിവാഹമോചന വാർത്ത പ്രചരിച്ചത് എങ്ങനെയെന്നറിയില്ലെന്നും കൂട്ടിച്ചേർത്തു.
ഡോൺ ടോണിയുമായി 2017 ഏപ്രിൽ 30നായിരുന്നു മേഘ്‌നയുടെ വിവാഹം. സീരിയൽ താരവും പ്രിയ കൂട്ടുകാരിയുമായ ഡിംപിൾ റോസിന്റെ സഹോദരനാണ് മേഘ്നയെ വിവാഹം കഴിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates