'ഞാനിപ്പോൾ വിവാഹിതയാകില്ല', പക്ഷെ...; വീണ്ടും മാളവിക വിശേഷങ്ങൾ 

ഒരു ടെക്‌സ്റ്റൈല്‍ ബ്രാന്‍ഡിന്റെ ബ്രൈഡല്‍ ഫോട്ടോഷൂട്ടിലൂടെയാണ് മാളവിക മോഡലിങ് രം​ഗത്തേക്കെത്തിയത്
'ഞാനിപ്പോൾ വിവാഹിതയാകില്ല', പക്ഷെ...; വീണ്ടും മാളവിക വിശേഷങ്ങൾ 
Updated on: 
1 min read

സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചകളിൽ ഒന്നാണ് നടൻ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവികയുടെ വിവാഹക്കാര്യം. ഇൻസ്റ്ര​ഗ്രാമിൽ മാളവിക മഞ്ഞ ലെഹങ്കയിൽ ഹൽദി ഫോട്ടോഷൂട്ടിന്റെ ചിത്രം പങ്കുവച്ചതോടെയാണ് ചർച്ചകൾ തുടങ്ങിയത്. ജയറാമിനൊപ്പം താരപുത്രി ഒരു ജുവല്ലറി പരസ്യത്തിൽ എത്തിയതോടെ ഈ ചർച്ചകൾ കൂടുതൽ ​ഗൗരവമായി. 

ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് തന്റെ തീരുമാനം അറിയിച്ചിരിക്കുകയാണ് മാളവിക. ഉടനെയൊന്നും വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് മാളവിക വെളിപ്പെടുത്തിയിരിക്കുന്നത്. 

ഒരു ടെക്‌സ്റ്റൈല്‍ ബ്രാന്‍ഡിന്റെ ബ്രൈഡല്‍ ഫോട്ടോഷൂട്ടിലൂടെയാണ് മാളവിക മോഡലിങ് രം​ഗത്തേക്കെത്തിയത്. പിന്നീടാണ് അച്ഛനൊപ്പം പരസ്യചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. 'എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക' എന്ന ഡയലോ​ഗിൽ തുടങ്ങുന്ന പരസ്യം ഏറെ ശ്രദ്ധനേടി. ട്രോളർമാരടക്കം ആഘോഷമാക്കുകയായിരുന്നു ഇത്. എന്നാൽ ട്രോളുകളും താൻ ആസ്വദിക്കുന്നുണ്ടെന്ന തരത്തിലായിരുന്നു ഈ ദിവസങ്ങളിലെ മാളവികയുടെ പ്രതികരണം. 

താൻ വിവാഹിതയാകാൻ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും വിവാഹം സ്വപ്നം കാണുന്നവർക്ക് ഒരു നിർദേശവുമായാണ് താരപുത്രി എത്തിയിരിക്കുന്നത്. ഒരു ഫാഷൻ ബ്രാൻഡിന്റെ ഇൻസ്റ്റ​ഗ്രാം ഹാൻഡിലാണ് മാളവിക പോസ്റ്റിനൊപ്പം ചേർത്തിരിക്കുന്നത്. ഇപ്പോഴുള്ള വൈറസ് കാലം കഴിഞ്ഞ് കല്യാണം കഴിക്കൂ എന്നും മാളവിക കുറിച്ചിട്ടുണ്ട്. 

അമ്മ പാർവതിയും മാളവികയുടെ പോസ്റ്റിന് കമന്റ് കുറിച്ചി‌ട്ടുണ്ട്. 'എന്റെ ചക്കി കുട്ടൻ എന്നാണ്' പാർവതിയുടെ കമന്റ്. മോഡലിങ് രം​ഗത്ത് ഇപ്പോൾ സജീവമായ മാളവിക എന്ന് സിനിമയിലേക്കെത്തും എന്നാണ് ആരാധകർക്ക് അറിയേണ്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com