'ഞാനെന്തു വൃത്തികെട്ട സ്ത്രീയോ ആയിക്കോട്ടെ, വിമര്‍ശിക്കുമ്പോള്‍ അല്‍പം മര്യാദയാകാം'; തുറന്നു പറഞ്ഞ് ഗായിക

നീ എന്തിനാണ് എഞ്ചിനീയറിങ്ങില്‍ ഇങ്ങനെ കമ്പി പിടിക്കാന്‍ പോകുന്നത്
'ഞാനെന്തു വൃത്തികെട്ട സ്ത്രീയോ ആയിക്കോട്ടെ, വിമര്‍ശിക്കുമ്പോള്‍ അല്‍പം മര്യാദയാകാം'; തുറന്നു പറഞ്ഞ് ഗായിക
Updated on
1 min read

തന്നെ ഏറ്റവും കൂടുതല്‍ സ്വാധിനിച്ച വ്യക്തി സംഗീത സംവിധായകന്‍ ഗോപി സുന്ദറാണെന്ന് ഗായിക അഭയ ഹിരണ്‍മയി. വിമര്‍ശിക്കുമ്പോള്‍ അല്‍പം മര്യാദയാകാമെന്നും അഭയ പറഞ്ഞു. ഞാന്‍ കൊലപാതകമോ തീവ്രവാദ പ്രവര്‍ത്തനമോ ചെയ്ത ഒരാളൊന്നുമല്ല. തികച്ചും എന്റെ വ്യക്തിപരമായ കാര്യത്തിലാണ് ഈ ഇടപെടല്‍.ഒരു സ്വകാര്യ യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അഭയയുടെ പ്രതികരണം. 

അഭയയുടെ വാക്കുകള്‍ ഇങ്ങനെ: 'അന്ന കത്രീനയോടൊപ്പമാണ് ഞാന്‍ ആദ്യമായി ഗോപിയുടെ സ്റ്റുഡിയോയില്‍ പോകുന്നത്. ആദ്യമായി റെക്കോര്‍ഡിങ്ങ് സെഷന്‍ കാണുന്നതും അങ്ങനെയാണ്. സംഗീതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരുടെ കൂടെ നില്‍ക്കാന്‍ എനിക്കു വലിയ ഇഷ്ടമായിരുന്നു. പക്ഷേ, എന്റെ പാഷനും പ്രൊഫഷനുമെല്ലാം മ്യൂസിക്കാണെന്നു തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. എന്നെക്കൊണ്ട് പാടിച്ചു നോക്കി ഗോപി ചോദിക്കുമായിരന്നു. നീ എന്തിനാണ് എഞ്ചിനീയറിങ്ങില്‍ ഇങ്ങനെ കമ്പി പിടിക്കാന്‍ പോകുന്നത്. സംഗീതം രക്തത്തില്‍ അലിഞ്ഞതാണെങ്കിലും മ്യൂസിക്കിലേ ഞാന്‍ രക്ഷപ്പെടൂ എന്ന തിരിച്ചറിവ് എനിക്കുണ്ടായത് വളരെ വൈകിയാണ്.'

അമ്മയും വല്യച്ഛനുമെല്ലാം കര്‍ണാടക സംഗീതത്തില്‍ പ്രാവിണ്യം തെളിയിച്ചവരാണെങ്കിലും സംഗീതത്തില്‍ ഒരു കരിയറുണ്ടെന്ന് കുടുംബം കരുതിയിരുന്നില്ലെന്നും അഭയ പറഞ്ഞു. കര്‍ണാടിക് ടച്ചുള്ള പാട്ടുകളാണ് യൂട്യൂബില്‍ പോലും കാര്യമായി കേള്‍ക്കുന്നത്. പക്ഷേ, ഒരു ഗുരുമുഖത്തു നിന്നും സംഗീതം പഠിച്ചത് ഇരുപത്തിയറാമത്തെ വയസ്സിലാണെന്നും അഭയ ഹിരണ്‍മയി കൂട്ടിച്ചേര്‍ത്തു. 

സ്വകാര്യ ജീവിതം സ്വകാര്യമായി തന്നെ വയ്ക്കാനാണ് തനിക്കിഷ്ടമെന്ന് വ്യക്തമാക്കിയ അഭയ . വിമര്‍ശനങ്ങളെ എല്ലാം പോസിറ്റീവായി കാണാനാണ് ശ്രമിക്കാറുള്ളതെന്നും പറഞ്ഞു. 'ഞാനെന്തു വൃത്തികെട്ട സ്ത്രീയോ ആയിക്കോട്ടെ, വിമര്‍ശിക്കുമ്പോള്‍ അല്‍പം മര്യാദയാകാം.  ഞാന്‍ കൊലപാതകമോ തീവ്രവാദ പ്രവര്‍ത്തനമോ ചെയ്ത ഒരാളൊന്നുമല്ല. തികച്ചും എന്റെ വ്യക്തിപരമായ കാര്യത്തിലാണ് ഈ ഇടപെടല്‍. പക്ഷേ, അതുകൊണ്ടാണ് ബോള്‍ഡാകാന്‍ സാധിച്ചത്.'– അഭയ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com