'ഞാനൊരു ആണായിരുന്നെങ്കില്‍ നിന്നെയും കൊണ്ട് ഒളിച്ചോടുമായിരുന്നു', അന്ന് ഹെലനോട് പറഞ്ഞത് 

'മുറിയിലേക്ക് അവള്‍ കയറിവന്നാല്‍ ഞാന്‍ പാട്ടുനിര്‍ത്തി നോക്കി നില്‍ക്കുമായിരുന്നു'
'ഞാനൊരു ആണായിരുന്നെങ്കില്‍ നിന്നെയും കൊണ്ട് ഒളിച്ചോടുമായിരുന്നു', അന്ന് ഹെലനോട് പറഞ്ഞത് 
Updated on
1 min read


ബോളിവുഡിലെ തന്റെ ഇഷ്ടതാരത്തെക്കുറിച്ച് മനസു തുറന്ന് ഗായിക ആശ ഭോസ്ലെ. നടി ഹെലനാണ് ആശയുടെ മനസു കീഴടക്കിയിരുന്നത്.താനൊരു ആണായിരുന്നെങ്കിലും നിന്നെയും കൊണ്ട് ഒളിച്ചോടുമായിരുന്നു എന്നുവരെ ഹെലനോട് പറഞ്ഞിട്ടുണ്ട് എന്നാണ് ആശ പറയുന്നത്. 

ഹെലന്‍, അവര്‍ വളരെ സുന്ദരിയായിരുന്നു. മുറിയിലേക്ക് അവള്‍ കയറിവന്നാല്‍ ഞാന്‍ പാട്ടുനിര്‍ത്തി നോക്കി നില്‍ക്കുമായിരുന്നു. അതിനാല്‍ ഞാന്‍ റെക്കോഡ് ചെയ്യുമ്പോള്‍ കടന്നുവരരുതെന്ന് പറഞ്ഞിട്ടുണ്ട്. ഞങ്ങളെക്കുറിച്ചുള്ള പ്രശസ്തമായ ഒരു കഥ നിങ്ങള്‍ക്കറിയാമോ. ഞാനൊരു ആണായിരുന്നെങ്കില്‍ നിന്നെയും കൊണ്ട് ഒളിച്ചോടുമായിരുന്നെന്ന് ഹെലനോട് പറഞ്ഞിട്ടുണ്ട്. ഇത് സത്യമാണ്- ആശ ഭോസ്ലെ പറഞ്ഞു. 

1950 കളില്‍ മുതല്‍ ബോളിവുഡില്‍ നിറഞ്ഞു നിന്നിരുന്ന നടിയാണ് ഹെലന്‍. 700 ല്‍ അധികം സിനിമകളിലാണ് ഇവര്‍ അഭിനയിച്ചിരിക്കുന്നത്. ഇവര്‍ക്കുവേണ്ടി നിരവധി സിനിമകളില്‍ ആശാ ഭോസ്ലെ ഗാനം ആലപിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
Ramayana
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com