'ഞാൻ ജാക്സനല്ലെടാ...', വുമൻസ് കോളജിൽ ഡാൻസ് ടീച്ചറായി സൗബിൻ; വേദിയിൽ നിറഞ്ഞാടി താരം (വിഡിയോ) 

അമ്പിളിയിലെ ‘ഞാൻ ജാക്സനല്ലെടാ..ന്യൂട്ടനല്ലെടാ...’ എന്ന സൂപ്പർഹിറ്റ് ഗാനത്തിനൊപ്പമാണ്‌ താരം ന‌ൃത്തം ചെയ്തത്
'ഞാൻ ജാക്സനല്ലെടാ...', വുമൻസ് കോളജിൽ ഡാൻസ് ടീച്ചറായി സൗബിൻ; വേദിയിൽ നിറഞ്ഞാടി താരം (വിഡിയോ) 
Updated on
1 min read

ക്രിസ്മസ് ആഘോഷത്തിനിടയിൽ കോളജ് വിദ്യാർഥിനികൾക്കൊപ്പം ചുവടു വച്ച് നടൻ സൗബിൻ സാഹിർ. എറണാകുളം സെന്റ് തെരേസാസ് കോളജിലെത്തിയപ്പോഴാണ് തന്റെ ഹിറ്റ് ​ഗാനത്തിനൊപ്പം സൗബി‌ൻ വേദിയിൽ ചുവടുവച്ചത്. അമ്പിളിയിലെ ‘ഞാൻ ജാക്സനല്ലെടാ..ന്യൂട്ടനല്ലെടാ...’ എന്ന സൂപ്പർഹിറ്റ് ഗാനത്തിനൊപ്പമാണ്‌ താരം ന‌ൃത്തം ചെയ്തത്. ​

ഗാനരം​ഗത്തിലെ തന്റെ സ്റ്റെപ്പുകൾ വേദിയിൽ വച്ച് വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊടുക്കുന്നുമുണ്ട് സൗബിൻ. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. 

മുമ്പ് നടി മഞ്ജുവാര്യരുടെയും നടൻ ഷെയിൻ നി​ഗത്തിന്റെയും സമാന വിഡിയോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. തേവര സേക്രട്ട് ഹാർട്ട് കോളജിലെത്തിയപ്പോഴാണ് മഞ്ജു കണ്ണാടി കൂടു കൂട്ടി... എന്ന ​ഗാനത്തിനൊപ്പം ചുവടുവച്ചതെങ്കിൽ ഇന്ദിരാഗാന്ധി ഡെന്റൽ കോളജിൽ വച്ചായിരുന്നു ഷെയിനിന്റെ പ്രകടനം.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com