ടൊവിനോയ്ക്കും ഉണ്ണി മുകുന്ദനും വെല്ലുവിളി, അബു സലിമിന്റെ വ്യത്യസ്ത പുഷ്അപ്പ് ചലഞ്ച്, വിഡിയോ

'എന്റെ സ്റ്റൈൻ പുഷ്അപ്പ്' എന്ന് കുറിച്ചാണ് നടൻ വിഡിയോ പങ്കുവച്ചത്
ടൊവിനോയ്ക്കും ഉണ്ണി മുകുന്ദനും വെല്ലുവിളി, അബു സലിമിന്റെ വ്യത്യസ്ത പുഷ്അപ്പ് ചലഞ്ച്, വിഡിയോ
Updated on
1 min read

സോഷ്യൽ മീഡിയയിലായ ചലഞ്ചുകൾ നിറയുമ്പോൾ ഇക്കൂട്ടത്തിൽ വ്യത്യസ്തമായ ഒര‌ു പരീക്ഷണവുമായി എത്തിയിരിക്കുകയാണ് നടൻ അബു സലിം. വ്യത്യസ്ത തരത്തിലുള്ള ഒരു പുഷ്അപ്പ് രീതിയാണ് നടൻ ചലഞ്ചിനായി തിരഞ്ഞെടുത്തിട്ടുള്ളത്. മലയാളത്തിലെ യുവ നായകന്മാരായ ടൊവിനോയെയും ഉണ്ണിമുകുന്ദനെയുമാണ് ഈ ചലഞ്ചിൽ പങ്കെടുക്കാൻ അബു സലിം ക്ഷണിച്ചിരിക്കുന്നത്. ഇവരെക്കൂടാതെ യുവാക്കളായ കായികപ്രേമികൾക്കും ക്ഷണമുണ്ട്. 

ഇതാണ് എന്റെ സ്റ്റൈൻ പുഷ്അപ്പ് എന്ന് കുറിച്ചാണ് നടൻ വിഡിയോ പങ്കുവച്ചത്.  #abukkaschallenge എന്ന ടാ​ഗ് ചേർത്ത് ചലഞ്ചിൽ പങ്കെടുക്കാനാണ് നടൻ ആവശ്യപ്പെട്ടിരിക്കുന്നത്. 

പുതിയ ചലഞ്ച് പുറത്തുവന്നതും ആവേശത്തിലാണ് ആരാധകർ. ഫിറ്റ്നസ്സിൽ ഏറെ ശ്രദ്ധ നൽകുന്ന രണ്ട് യുവ താരങ്ങളെ ചലഞ്ച് ചെയ്തിരിക്കുന്നതുകൊണ്ടുതന്നെ അവർ എങ്ങനെ ഇതിനോട് പ്രതികരിക്കും എന്നറിയാനുള്ള ആവേശമാണ് കമന്റ് ബോക്സിൽ നിറയുന്നത്. ടൊവിനോയും ഉണ്ണിയും പെട്ടു എന്നും നടുവൊടിയും എന്നുമൊക്കെയാണ് ആരാധകര്‍ കുറിച്ചിരിക്കുന്നത്. ചിലരാകട്ടെ ദുല്‍ഖറിനെ കൂടെ ചലഞ്ച് ചെയ്യണം എന്ന അഭിപ്രായക്കാരാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com