ഡിക്കിക്കുള്ളിലെ ഫോട്ടോഷൂട്ട്: വൈറലായി പ്രിയ വാര്യറും റോഷനും

മൂന്നു മണിക്കൂറിനുള്ളില്‍ രണ്ടര ലക്ഷത്തിലധികം ആളുകളാണ് ചിത്രം ലൈക്ക് ചെയ്തത്.
ഡിക്കിക്കുള്ളിലെ ഫോട്ടോഷൂട്ട്: വൈറലായി പ്രിയ വാര്യറും റോഷനും
Updated on
1 min read

പ്രിയ വാര്യറെ അറിയാത്ത മലയാളികളുണ്ടാകില്ല. ഒരു കണ്ണിറുക്കല്‍ രംഗത്തിലൂടെയാണ് താരം ആരാധകരുടെ ഹൃദയം കീഴടക്കിയത്. ഇന്ന് ഇന്ത്യയിലാകെ പ്രിയയ്ക്ക് ആരാധകരുണ്ട്. ആദ്യ ചിത്രം പുറത്തിറങ്ങിയിട്ടില്ലെങ്കിലും നിരവധി ബ്രാന്റുകളുടെ മോഡലായി പ്രിയ തിളങ്ങുകയാണ്. ഇപ്പോള്‍ തന്റെ പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണു താരം. 

കാറിന്റെ ഡിക്കിക്കുള്ളില്‍ നടത്തിയ ഫോട്ടോഷൂട്ടിന്റെ മൂന്ന് ചിത്രങ്ങളാണു ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തത്. അഡാര്‍ ലൗവ് ചിത്രത്തില്‍ പ്രിയയുടെ നായകനായി അഭിനയിക്കുന്ന റോഷനാണ് പ്രിയയ്‌ക്കൊപ്പം ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത്. ''ഞാനാണ് നിന്റെ ചന്ദ്രന്‍, നീയാണ് എന്റെ നക്ഷത്രം'' എന്ന ആശയത്തെ ആസ്പദമാക്കി ആല്‍ബര്‍ട്ട് വില്യം ആണ് ഷൂട്ട് നടത്തിയത്. ക്രിസ്മസിനോട് അനുബന്ധിച്ചായിരുന്നു ഇത്. 

ഡിക്കിക്കുള്ളില്‍ ഒറ്റയ്ക്ക് ഇരിക്കുന്ന പ്രിയയുടെ ചിത്രങ്ങള്‍ നേരത്തേ വൈറലായിരുന്നു. ഇതിനു പിന്നാലെയാണു റോഷനൊപ്പമുള്ള ചിത്രങ്ങള്‍ പ്രിയ പുറത്തുവിട്ടത്. മൂന്നു മണിക്കൂറിനുള്ളില്‍ രണ്ടര ലക്ഷത്തിലധികം ആളുകളാണ് ചിത്രം ലൈക്ക് ചെയ്തത്. ഫോട്ടോഷൂട്ട് വളരെ വ്യത്യസ്തമായിട്ടുണ്ടെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. പ്രിയയോടുള്ള ഇഷ്ടവും കമന്റുകളില്‍ നിറയുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com