'ഡോക്ടർക്ക്' പിറന്നാൾ സർപ്രൈസുമായി സുരേഷ് ​ഗോപി; നന്ദി പറഞ്ഞ് ജോണി ആന്റണി

ഇന്നലെയാണ് ജോണി ആന്റണി 49ാം പിറന്നാൾ ആഘോഷിച്ചത്
'ഡോക്ടർക്ക്' പിറന്നാൾ സർപ്രൈസുമായി സുരേഷ് ​ഗോപി; നന്ദി പറഞ്ഞ് ജോണി ആന്റണി
Updated on
1 min read

സംവിധായകനും നടനുമായ ജോണി ആന്റണിക്ക് പിറന്നാൾ സർപ്രൈസ് നൽകി നടൻ സുരേഷ് ​ഗോപി. ജോണി ആന്റണിയുടെ വീട്ടിലേക്ക് താരം ബർത്ത്ഡേ കേക്ക് അയയ്ക്കുകയായിരുന്നു. ‘ലവ് യു ഡോക്ടർ, ജോണി’ എന്ന് എഴുതിയ കേക്കാണ് സുരേഷ് ​ഗോപി നൽകിയത്. ബർത്ത്ഡേ സർപ്രൈസിന് സുരേഷ് ​ഗോപിക്ക് നന്ദി പറഞ്ഞ് ജോണി ആന്റണി തന്നെയാണ് കേക്കിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

‘ഇന്നലെ തിരുവനന്തപുരം വച്ച് സുരേഷേട്ടനെ കണ്ടിരുന്നു. സംസാരത്തിനിടക്ക് നാളെ എന്റെ ജന്മദിനം ആണെന്നു പറഞ്ഞപ്പോൾ ,, ഉടൻ തന്നെ ചേട്ടൻ ഒരു കേക്ക്‌ എത്തിച്ചു.ഇന്ന് ഞാൻ ഫാമിലിയോടൊപ്പം ജന്മദിനം ആഘോഷിച്ചത് ഇതേ കേക്ക് മുറിച്ചാണ്‌ ..നന്ദി സൂരേഷേട്ടാ ഈ പോസ്റ്റിനും ഒരുപാട് സ്നേഹത്തിനും.’–ജോണി ആന്റണി കുറിച്ചു.

ഇന്നലെയാണ് ജോണി ആന്റണി 49ാം പിറന്നാൾ ആഘോഷിച്ചത്. ജോണി ക്രിക്കറ്റ് കളിക്കുന്നതിന്റെ വിഡിയോ പങ്കുവെച്ച് സുരേഷ് ​ഗോപി പിറന്നാൾ ആശംസ അറിയിച്ചിരുന്നു. അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ ജോണി ആന്റണിയും സുരേഷ് ​ഗോപിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇരുവരുടേയും കോമ്പിനേഷൻ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Janhvi Kapoor
Thalaivar 173, Sundar C
Meghana Raj
kandukonden kandukonden
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com