ഒരാളുടെ ജീവിതത്തിലെ ഏറ്റവും സുരക്ഷിതമായ ഇടമാണ് കുടുംബം. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ആശ്വാസത്തിനായി ഓടി എത്തുന്നത് വീട്ടിലേക്കാണ്. എന്നാൽ കൊറോണയിലും മണ്ണിടിച്ചിലിലും വിമാനാപകടത്തിലും നിരവധി കുടുംബങ്ങളാണ് തകർന്നത്. ഇപ്പോൾ അവരുടെ ഓർമകളിൽ മകൾ വരച്ച കുടുംബചിത്രം പങ്കുവെക്കുകയാണ് നടൻ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ. അഞ്ചു വയസുകാരിയായ മകൾ അല്ലി വരച്ച ചിത്രത്തിനൊപ്പമാണ് സുപ്രിയയുടെ കുറിപ്പ്. അച്ഛനും അമ്മയ്‍ക്കും ഒപ്പം താൻ നില്‍ക്കുന്ന ഫോട്ടോയാണ് അലംകൃത വരച്ചിരിക്കുന്നത്. മുറിവുകൾ ഉണങ്ങുമെന്ന പ്രാർത്ഥനയോടെയാണ് സുപ്രിയ ചിത്രം പങ്കുവെച്ചത്.
സുപ്രിയയുടെ കുറിപ്പ് വായിക്കാം
കുടുംബം നമ്മെ സ്‍നേഹിക്കുന്നു, സംരക്ഷിക്കുന്നു, നമ്മെ മൂല്യമുള്ളവരാക്കുന്നു. നമ്മള്‍ വെല്ലുവിളി നേരിടുമ്പോഴൊക്കെ കുടുംബത്തിന്റെ സുരക്ഷിതത്വത്തിലേക്ക് നമ്മള്‍ ഓടിക്കയറുന്നു. കൊവിഡും രാജമലയിലെ മണ്ണിടിച്ചലും കോഴിക്കോടെ വിമാന അപകടവും എത്ര കുടുംബത്തെയാണ് തകര്‍ത്തത്. എത്ര ഓര്‍മകള്‍, സ്വപ്‍നകള്‍, പ്രതീക്ഷകള്‍, വാഗ്‍ദാനങ്ങള്‍ എല്ലാം വിധിയുടെ ക്രൂരമായ കൈകളാല്‍ ഇല്ലാതായി. രൂക്ഷമായി മഴയുള്ള രാത്രിയിലും കുടുംബത്തിന്റെ ഊഷ്‍മളതയില്‍ സുരക്ഷിതരായി നില്‍ക്കുന്ന നമ്മള്‍ എത്ര ഭാഗ്യവാൻമാരാണ് എന്നാണ് അവരെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഞാൻ തിരിച്ചറിയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates