തകർപ്പൻ ഡാൻസുമായി അഹാനയും സഹോദരിമാരും; നാൽവർ സംഘത്തിന്റെ വിഡിയോ ഹിറ്റ് 

'ഔ നാ നാ...' എന്ന ഇംഗ്ലീഷ് ഗാനത്തിനാണ് അഹാനയും സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരും ചുവടുവച്ചിരിക്കുന്നത്
തകർപ്പൻ ഡാൻസുമായി അഹാനയും സഹോദരിമാരും; നാൽവർ സംഘത്തിന്റെ വിഡിയോ ഹിറ്റ് 
Updated on
1 min read

പാചക പരീക്ഷണം തൊട്ട് വ്യായാമം വരെ അഹാനയും സംഘവും ഈ ലോക്ക്ഡൗൺ കാലത്ത് പരീക്ഷിക്കാവുന്നതെല്ലാം ചെയ്തുവരികയാണ്. അഹാനയുടെ ചെമ്മീൻ ചമ്മന്തിയും ക്യാരറ്റ് ഹൽവയും സഹോദരിമാർക്കൊപ്പമുള്ള വർക്കൗട്ടുമെല്ലാം സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. ഇപ്പോഴിതാ ഒരു കിടിലൻ ഡാൻസ് വിഡിയോയുമായി എത്തിയിരിക്കുകയാണ് നാൽവർ സംഘം. 

'ഔ നാ നാ...' എന്ന ഇംഗ്ലീഷ് ഗാനത്തിനാണ് അഹാനയും സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരും ചുവടുവച്ചിരിക്കുന്നത്. മുമ്പും ഇവരുടെ ഡാൻസ് വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റായിരുന്നു. ഇക്കുറിയും വിഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. 

അഹാനയുടെ യൂട്യൂബ് പേജിലും ഇൻസ്റ്റ​ഗ്രാമിലും പങ്കുവച്ച വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. പതിവുപോലെ നാല് പേരും തകർത്താടിയ വിഡിയോയിൽ ദിയയാണ് കൂടുതൽ കൈയടി നേടിയത്. ദിയയുടെ ചുവടുകൾ ഒരു പ്രഫഷണൽ ഡാൻസറേ പോലെയാണെന്നാണ് കമന്റുകൾ ഏറെയും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com