തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ 'അശ്വതി ടീച്ചര്‍' വിവാഹിതയായി; വിഡിയോ

പെരുമ്പാവൂര്‍ സ്വദേശിയായ രഞ്ജിത്ത് പി രവീന്ദ്രനാണ് വരൻ
തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ 'അശ്വതി ടീച്ചര്‍' വിവാഹിതയായി; വിഡിയോ
Updated on: 
1 min read

തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ അശ്വതി ടീച്ചറായി പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ നടി ശ്രീരഞ്ജിനി വിവാഹിതയായി.  പെരുമ്പാവൂര്‍ സ്വദേശിയായ രഞ്ജിത്ത് പി രവീന്ദ്രനാണ് വരൻ. വിവാഹവിഡിയോ സമൂ​ഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.

അശ്വതി എന്നായിരുന്നു തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ ശ്രീരഞ്ജിനി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. അങ്കമാലി സ്വദേശിനിയായ ശ്രീരഞ്ജിനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ സംവിധാനം ചെയ്ത ഗിരീഷ് എ ഡിയുടെ 'മൂക്കുത്തി' എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.

പിന്നീട് പുറത്തിറങ്ങിയ ദേവിക പ്ലസ് ടു ബയോളജി എന്ന ഹ്രസ്വചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രീ രഞ്ജിനിയുടെ  അച്ഛന്‍ ഉണ്ണിരാജ് സംഗീതജ്ഞനാണ്. സഹോദരന്‍ ബിലഹരി 'പോരാട്ടം', 'അള്ള് രാമേന്ദ്രന്‍' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sai Pallavi
Ramzan Muhammed
Chali Pala and Mohanlal
Karthik Subbaraj, Dorothy
X

FOLLOW US

ON GOOGLE DISCOVER