'തനുശ്രീയെ ഞാന്‍ വിശ്വസിക്കുന്നു, ഈ തുറന്ന് പറച്ചില്‍ ഒരുപാട് പേര്‍ക്കുള്ള ഊര്‍ജ്ജമാണ്' ; പിന്തുണയുമായി ഫ്രീദാ പിന്റോ

തുറന്ന് പറയാന്‍ പോകുന്ന കാര്യങ്ങള്‍ സൃഷ്ടിക്കുന്ന എല്ലാ പ്രത്യാഘാതങ്ങളെ കുറിച്ചും ഉറച്ച ബോധ്യം തനുശ്രീക്ക് ഉണ്ടായിരുന്നുവന്നും ഇന്ത്യയെ പോലെയൊരു രാജ്യത്തിന് തനുശ്രീ മാതൃകയാണെന്നും ഫ്രീദ എഴുതി
'തനുശ്രീയെ ഞാന്‍ വിശ്വസിക്കുന്നു, ഈ തുറന്ന് പറച്ചില്‍ ഒരുപാട് പേര്‍ക്കുള്ള ഊര്‍ജ്ജമാണ്' ; പിന്തുണയുമായി ഫ്രീദാ പിന്റോ
Updated on
1 min read

ന്യൂഡല്‍ഹി: പ്രശസ്ത സംവിധായകനും സാമൂഹ്യപ്രവര്‍ത്തകനുമായ നാനാ പടേക്കര്‍ അപമര്യാദയായി പെരുമാറിയെന്ന തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലിന് സൂപ്പര്‍താരം ഫ്രീദാ പിന്റോയുടെ പിന്തുണ. ഇന്‍സ്റ്റഗ്രാമിലാണ് താരം ശക്തമായ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. തനുശ്രീ ദത്തയെ പൂര്‍ണമായും വിശ്വസിക്കുന്നുവെന്നും എല്ലാ പിന്തുണയും നല്‍കുന്നുവെന്നും അവര്‍ കുറിച്ചു. 

 തൊഴിലിടത്തില്‍ ഒരു സ്ത്രീ ലൈംഗീകമായും മാനസികമായും ആക്രമിക്കപ്പെട്ടുവെന്ന് പറയുമ്പോള്‍ പിന്തുണ നല്‍കുന്നതിന് അവരെ നേരില്‍ പരിചയമുണ്ടാവേണ്ട ആവശ്യം ഉണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും സത്യം എന്ത്, ദുരുപയോഗം എന്ത് എന്നെല്ലാം മനസിലാക്കാന്‍ കഴിവുള്ള സ്ത്രീയാണ് താനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യുഎസിനെ പിടിച്ചു കുലുക്കിയ ചാവനോവ് വിഷയം ഉദാഹരണമായി പറഞ്ഞാണ് ഫ്രീദ പോസ്റ്റിട്ടിരിക്കുന്നത്. 


തുറന്ന് പറയാന്‍ പോകുന്ന കാര്യങ്ങള്‍ സൃഷ്ടിക്കുന്ന എല്ലാ പ്രത്യാഘാതങ്ങളെ കുറിച്ചും ഉറച്ച ബോധ്യം തനുശ്രീക്ക് ഉണ്ടായിരുന്നുവന്നും ഇന്ത്യയെ പോലെയൊരു രാജ്യത്തിന് തനുശ്രീ മാതൃകയാണെന്നും ഫ്രീദ എഴുതി. തനുശ്രീയുടെ വെളിപ്പെടുത്തലുകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നും വ്യക്തിഹത്യയ്ക്കും അതിക്രമങ്ങള്‍ക്കും ഇരയായവര്‍ക്ക് തുറന്ന് പറയാനുള്ള ഊര്‍ജ്ജം പകരും. സൂപ്പര്‍ സ്റ്റാറുകള്‍ തുറന്ന് പറയുന്നതിന് കാത്തിരിക്കരുത്, രാജ്യം പ്രതികരിക്കേണ്ട കാലമാണിതെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
Anoop Menon
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com