തമ്പാനൂരില്‍ കെഎസ്ആർടിസിക്ക് പിന്നാലെ പാഞ്ഞ് മഞ്ജു വാര്യര്‍; അമ്പരന്ന് കാണികൾ, വിഡിയോ 

കഴുത്തിന് കുറുകെ ഒരു സ്റ്റോൾ ധരിച്ചിരുന്ന മഞ്ജു ചെവിയിൽ ഹെഡ്സെറ്റുമായാണ് ബസിനായി പായുന്നത്
തമ്പാനൂരില്‍ കെഎസ്ആർടിസിക്ക് പിന്നാലെ പാഞ്ഞ് മഞ്ജു വാര്യര്‍; അമ്പരന്ന് കാണികൾ, വിഡിയോ 
Updated on: 
1 min read

തിരക്കേറിയ നേരത്ത് തമ്പാനൂര്‍ ബസ് സ്റ്റാൻഡിലെത്തിയ നടി മഞ്ജു വാര്യരെ കണ്ട് അവിടെയുണ്ടായിരുന്നവരെല്ലാം അമ്പരന്നു. ചുവന്ന കാറിൽ വന്നിറങ്ങിയ ലേഡി സൂപ്പർസ്റ്റാർ ഇതാ കെഎസ്ആർടിസി ബസിലേക്ക് ഓടിക്കയറുന്നു.  ചതുർമുഖം എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് എത്തിയതായിരുന്നു മഞ്ജു. 

സിനിമ ഷൂട്ടിങ്ങിന്റെ ലക്ഷണങ്ങളെല്ലാം കണ്ടിരുന്നെങ്കിലും വരാൻ പോകുന്നത് മഞ്ജു വാര്യരാണെന്ന കാര്യം ആരും അറിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ മഞ്ജുവിനെ കണ്ടതും ചുറ്റുമുള്ളവർക്കെല്ലാം അതിശയമായിരുന്നു. ആളുകളുടെ മുന്നിലൂടെ ഓടിയെത്തി മഞ്ജു കെഎസ്ആർടിസി ബസിലേക്ക് കേറുന്നതായിരുന്നു ഷോട്ട്. കുർത്തയായിരുന്നു വേഷം. കഴുത്തിന് കുറുകെ ഒരു സ്റ്റോൾ ധരിച്ചിരുന്ന മഞ്ജു ചെവിയിൽ ഹെഡ്സെറ്റുമായാണ് ബസിനായി പായുന്നത്. വളരെ പെട്ടെന്ന് ഷൂട്ടിങ് പൂർത്തിയാക്കി വന്ന കാറിൽ തന്നെ മടങ്ങുകയായിരുന്നു മഞ്ജു. 

മഞ്ജു വാരിയറിനൊപ്പം സണ്ണി വെയിൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ചതുര്‍മുഖം. ഹൊറര്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്.  ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടതുമുതൽ ചിത്രം ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. രഞ്ജിത്ത് കമല ശങ്കര്‍, സലീല്‍ വീ എന്നിവര്‍ ഒന്നിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ജിസ് ടോംസ് മൂവിയുടെ ബാനറില്‍ ജിസ് തോമസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് നിർമിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com