തിരക്കഥ, സംവിധാനം: കലാഭവന്‍ ഷാജോണ്‍; 'ഇത് രസകരമായ സിനിമയാണ് സുഹൃത്തുക്കളെ'

രസികന്‍മാരായ ഒരു സംഘത്തെക്കുറിച്ചുള്ള കഥയാണ് ബ്രദേഴ്‌സ്‌ഡേ.
തിരക്കഥ, സംവിധാനം: കലാഭവന്‍ ഷാജോണ്‍; 'ഇത് രസകരമായ സിനിമയാണ് സുഹൃത്തുക്കളെ'
Updated on
1 min read

കൊമേഡിയനായും വില്ലനായുമൊക്കെ വന്ന് സ്‌ക്രീനില്‍ കഴിവു തെളിയിച്ചിട്ടുള്ള കലാഭവന്‍ ഷാജോണ്‍ സംവിധായക വേഷമണിയുന്നു. പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. താന്‍ നായകനാകുന്ന ഷാജോണിന്റെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പിറന്നാള്‍ ദിനത്തില്‍ നടന്‍ പൃഥ്വിരാജ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജ് വഴി പുറത്തുവിട്ടത്. 

'രണ്ടു വര്‍ഷങ്ങള്‍ മുന്‍പ് ഷാജോണ്‍ ചേട്ടന്‍ (അതെ നമ്മുടെ കലാഭവന്‍ ഷാജോണ്‍) എന്റെ അടുക്കല്‍ വന്ന്  ഒരു സ്‌ക്രിപ്റ്റ് വായിച്ചു കേള്‍പ്പിച്ചു. അതു സിനിമയാക്കണമെന്നു പറഞ്ഞു. അതോടൊപ്പം സംവിധാനം ആരാകണമെന്ന എന്റെ അഭിപ്രായവും ചോദിച്ചു.

പക്ഷേ ഷാജോണ്‍ ചേട്ടന്റെ തിരക്കഥയുടെ മികവും അദ്ദേഹം അത് വിവരിച്ച രീതിയും കണ്ടപ്പോള്‍ സ്വാഭാവികമായും ആ തിരക്കഥ സംവിധാനം ചെയ്യാന്‍ അനുയോജ്യനായ ഒരേ ഒരാള്‍ അദ്ദേഹം തന്നെയാണെന്ന് എനിക്ക് തോന്നി. ഇത് രസകരമായ സിനിമയാണ് സുഹൃത്തുക്കളെ.. കോമഡി, റൊമാന്‍സ്, ആക്ഷന്‍, ഇമോഷന്‍.. എല്ലാമുണ്ടിതില്‍.. '- പൃഥ്വിരാജ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

രസികന്‍മാരായ ഒരു സംഘത്തെക്കുറിച്ചുള്ള കഥയാണ് ബ്രദേഴ്‌സ്‌ഡേ. ബ്രദേഴ്‌സ് ഡേ എന്നാണ് ചിത്രത്തിനു പേരു നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുമെന്നതല്ലാതെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com