മഞ്ജുവിന്റെ മുഖത്ത് ദിലീപ് ചിത്രത്തിന്റെ പോസ്റ്റര്‍, തിയറ്ററിലെ പോര് പുറത്തേക്കും

രണ്ടാമതും ഇരുവരുടെയും ചിത്രങ്ങള്‍ തീയറ്ററുകളില്‍ എത്തുമ്പോള്‍ പ്രേക്ഷകരേക്കാള്‍ ആവേശം ഫാന്‍സിനുതന്നെ. എന്നാല്‍ ചിലയിടത്തെങ്കിലും ഈ ഫാന്‍സ് അതിരുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍
മഞ്ജുവിന്റെ മുഖത്ത് ദിലീപ് ചിത്രത്തിന്റെ പോസ്റ്റര്‍, തിയറ്ററിലെ പോര് പുറത്തേക്കും
Updated on
2 min read

വിഷു ചിത്രങ്ങളില്‍ ദിലീപിന്റെ കമ്മാരസംഭവവും മഞ്ജുവാര്യരുടെ മോഹന്‍ലാലും തീയറ്ററുകളില്‍ എത്തികഴിഞ്ഞു. രാമലീലയുടെയും ഉദാഹരണം സുജാതയുടെയും റിലീസിനു ശേഷം രണ്ടാമതും ഇരുവരുടെയും ചിത്രങ്ങള്‍ തീയറ്ററുകളില്‍ എത്തുമ്പോള്‍ പ്രേക്ഷകരേക്കാള്‍ ആവേശം ഫാന്‍സിനുതന്നെ. എന്നാല്‍ ചിലയിടത്തെങ്കിലും ഈ ഫാന്‍സ് അതിരുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.  

മൂവാറ്റുപുഴ വെട്ടുകാട്ടില്‍ തീയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന മഞ്ജു ചിത്രത്തിന്റെ പോസ്‌കറുകള്‍ക്ക് മീതെ ദിലീപ് ചിത്രത്തിന്റെ പോസ്റ്റര്‍ പതിപ്പിച്ചാണ് ദിലീപ് ഫാന്‍സ് രോഷം തീര്‍ത്തത്. മുവാറ്റുപുഴയില്‍ ഇവിഎം ലതാ തീയറ്ററിന് മുന്നിലായി സ്ഥാപിച്ചിരുന്ന മഞ്ജു ചിത്രത്തിന്റെ പോസ്റ്ററിനു മുകളിലാണ് കമ്മാരസംഭവത്തിന്റെ പോസ്റ്ററുകള്‍ പതിപ്പിച്ചത്. പോസ്റ്ററില്‍ മഞ്ജുവിന്റെ മുഖത്തായാണ് ദിലീപ് ചിത്രം കമ്മാര സംഭവത്തിന്റെ ചെറിയ പോസ്റ്ററുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

ചിത്രത്തിന് കടപ്പാട് അലന്‍ എബ്രഹാം
ചിത്രത്തിന് കടപ്പാട് അലന്‍ എബ്രഹാം

ഇന്ന് പ്രദര്‍ശനത്തിനെത്തിയ ഇരു ചിത്രങ്ങളും വലിയ പ്രതീക്ഷയോടെയാണ് തീയറ്ററുകളിലേക്ക് എത്തിയിട്ടുള്ളത്. മീനുക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മോഹന്‍ലാല്‍ ആരാധികയായി മഞ്ജു വാര്യര്‍ വേഷമിടുന്ന ചിത്രമാണ് മോഹന്‍ലാല്‍. സജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്താണ് മഞ്ജുവിന്റെ ഭര്‍ത്താവായ സേതുമാധവനെ അവതരിപ്പിക്കുന്നത്. ചങ്കല്ല, ചങ്കിടിപ്പാണ്, ലവ് മോഹന്‍ലാല്‍ എന്ന ടാഗ്‌ലൈനിലാണ് ചിത്രം എത്തിയിരിക്കുന്നത്. 

ചിത്രത്തിന് കടപ്പാട് അലന്‍ എബ്രഹാം
ചിത്രത്തിന് കടപ്പാട് അലന്‍ എബ്രഹാം

വില്ലനായി വേഷമിട്ടുകൊണ്ട് 1980ല്‍ മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തീയറ്ററുകളിലെത്തിയ ദിവസം ജനിച്ച കഥാപാത്രമാണ് ചിത്രത്തിലെ മീനുക്കുട്ടി. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ പുലിമുരുഗന്‍ വരെ മോഹന്‍ലാല്‍ സിനിമകളിലൂടെയുള്ള സഞ്ചാരമാണ് ചിത്രം.

രാമലീലയുടെ വന്‍ വിജയത്തിന് ശേഷം ദിലീപിന്റേതായി എത്തുന്ന അടുത്ത ചിത്രമാണ് കമ്മാരസംഭവം. ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായ കമ്മാര സംഭവം ചരിത്ര കഥ പ്രമേയമാക്കിയുള്ളതാണ്. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും പുറത്തിറങ്ങിയപ്പോള്‍തന്നെ മികച്ച പ്രതികരണം നേടിയിരുന്നു. കമ്മാരന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ മുരളി ഗോപിയാണ്. മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയില്‍  വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് എത്തുന്നത്. നമിതാ പ്രമോദ് നായികയായി എത്തുന്ന ചിത്രത്തില്‍ തമിഴ് താരങ്ങളായ സിദ്ധാര്‍ത്ഥ്, ബോബി സിംഹ എന്നിവരും അഭിനയിക്കുന്നുണ്ട്. മുരളീഗോപിയും ഇന്ദ്രന്‍സും ശ്വേത മേനോനും സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളാകുന്നു. 

ഏകദേശം 20 കോടി ചെലവുള്ള സിനിമയുടെ നിര്‍മാണം ഗോകുലം ഫിലിംസ് ആണ്. ദിലീപിന്റെ തന്നെ വിതരണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് ചിത്രം തിയറ്ററുകളിലെത്തിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com