തീവണ്ടി കണ്ടാല്‍ രണ്ടുണ്ട് കാര്യം, സിനിമയും കാണാം പുകവലിയും ഉപേക്ഷിക്കാം; ടൊവിനോ ചിത്രം കണ്ട് പ്രേക്ഷകര്‍ വലി നിര്‍ത്തി

ചിത്രം കണ്ടുകൊണ്ട് ആരാധകര്‍ അയച്ച സന്ദേശങ്ങളിലാണ് പുകവലി ഉപേക്ഷിക്കുകയാണെന്ന് പറയുന്നത്
തീവണ്ടി കണ്ടാല്‍ രണ്ടുണ്ട് കാര്യം, സിനിമയും കാണാം പുകവലിയും ഉപേക്ഷിക്കാം; ടൊവിനോ ചിത്രം കണ്ട് പ്രേക്ഷകര്‍ വലി നിര്‍ത്തി
Updated on
1 min read

ടൊവിനോ തോമസ് നായകനായെത്തിയ തീവണ്ടി മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ ചെയിന്‍ സ്‌മോക്കറായ ബിനീഷ് ദാമോദരന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. പുകവലിയും അതിനെത്തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമൊക്കെയാണ് ചിത്രത്തില്‍ പറയുന്നത്. എന്തായാലും യുവാക്കള്‍ക്കിടയില്‍ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമ കണ്ട് സിഗരറ്റ് വലി ഉപേക്ഷിച്ചു എന്ന് പറഞ്ഞുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 

ടൊവിനോ തോമസാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ പുറത്തുവിട്ടത്. ചിത്രം കണ്ടുകൊണ്ട് ആരാധകര്‍ അയച്ച സന്ദേശങ്ങളിലാണ് പുകവലി ഉപേക്ഷിക്കുകയാണെന്ന് പറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് സ്‌നേഹം സന്തോഷം എന്ന അടിക്കുറിപ്പിലാണ് ടൊവിനോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചത് ഓഗസ്റ്റ് സിനിമാസാണ്. പുതുമുഖ നായിക സംയുക്ത മേനോനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സുരാജ് വെഞ്ഞാറമൂട്, സൈജു കുറിപ്പ്, സുരഭി ലക്ഷ്മി തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു.  

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tovino Thomas (@tovinothomas) on

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com