'തൃശൂര്‍ കളക്ടര്‍ ഇങ്ങോട് മാറിയോ'; നടി അനുപമ പരമേശ്വരന് നേരെ ശരണം വിളിയും തെറിവിളിയും

'തൃശൂര്‍ കളക്ടര്‍ ഇങ്ങോട് മാറിയോ'; നടി അനുപമ പരമേശ്വരന് നേരെ ശരണം വിളിയും തെറിവിളിയും

താരം പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ വന്നാണ് ഒരു വിഭാഗം പൊങ്കാലയിടുന്നത്
Published on

തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപിക്കെതിരേ നടപടി എടുത്തതിന് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം ഏറ്റവുവാങ്ങുകയാണ് തൃശൂര്‍ കളക്ടര്‍ ടി.വി അനുപമ. എന്നാല്‍ കളക്ടര്‍ അനുപമയ്ക്ക് മാത്രമല്ല നടി അനുപമയും തെറിവിളി വാങ്ങിക്കൂട്ടുകയാണ്. തെന്നിന്ത്യന്‍ നടി അനുപമ പരമേശ്വരനാണ് ഒരു കാര്യവുമില്ലാതെ ചീത്ത കേള്‍ക്കുന്നത്. താരത്തിന്റെ ഫേയ്‌സ്ബുക്ക് പേജില്‍ ശരണം വിളിയും ചീത്തവിളിയും നിറയുകയാണ്. 

താരം പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ വന്നാണ് ഒരു വിഭാഗം പൊങ്കാലയിടുന്നത്. ശരണം വിളിയുമായാണ് പൊങ്കാല തുടങ്ങിയ
ത്. ഇതിന് പിന്നാലെ ട്രോളന്മാര്‍ കൂടി എത്തിയതോടെ അനുപമ പരമേശ്വരന്റെ ഫേയ്‌സ്ബുക്ക് പേജില്‍ കമന്റുകള്‍ നിറയാന്‍ തുടങ്ങി.

നിങ്ങള്‍ ഉദ്ദേശിച്ച അനുപമ ഇത് അല്ലെന്ന് അതിനിടയില്‍ ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ കൂടുതല്‍ പേരും തമാശയ്ക്കാണ് കമന്റുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കമന്റുവായിച്ച് ചിരിക്കാനായി സുഹൃത്തുക്കളെ വിളിച്ചുവരുത്തുന്നവരും നിരവധിയാണ്. വ്യാജ അക്കൗണ്ടുകളാണ് ട്രോളുമായി എത്തിയിരിക്കുന്നത്. 

അയ്യപ്പന്റെ പേരില്‍ വോട്ടു ചോദിച്ച സുരേഷ് ഗോപിക്ക് കളക്ടര്‍ അനുപമ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദങ്ങള്‍ തലപൊക്കുന്നത്. അയ്യപ്പസ്വാമിയുടെ പേരില്‍ വോട്ടു ചോദിക്കരുതെന്ന ചട്ടം നിലനില്‍ക്കെയാണ് സുരേഷ് ഗോപി ചട്ടലംഘനം നടത്തിയത്. ഇതോടെ അനുപമയെ വ്യക്തിപരമായി അധിക്ഷേപിച്ച് ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് അനുപമ പരമേശ്വരന് നേരെയും ട്രോളാക്രമണം നടക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com