തെരുവിൽ കേക്ക് മുറിച്ച് ആഘോഷം; നടൻ വിനു മോഹന്റെ പിറന്നാൾ വിഡിയോ 

തെരുവില്‍ കഴിയുന്ന നിരാംലബർക്കായി മൊബൈല്‍ ബാത്ത് സര്‍വീസുമായി സജീവമാണ് വിനു മോഹനും ഭാര്യ വിദ്യയും
തെരുവിൽ കേക്ക് മുറിച്ച് ആഘോഷം; നടൻ വിനു മോഹന്റെ പിറന്നാൾ വിഡിയോ 
Updated on: 
1 min read

സന്നദ്ധപ്രവര്‍ത്തനങ്ങൾക്കിടെ കേക്ക് മുറിച്ച് പറന്നാൾ ആഘോഷിച്ച് നടൻ വിനു മോഹൻ. കോവിഡ് കാലത്ത് തെരുവില്‍ കഴിയുന്ന നിരാംലബർക്കായി മൊബൈല്‍ ബാത്ത് സര്‍വീസുമായി സജീവമാണ് വിനു മോഹനും ഭാര്യ വിദ്യയും സുഹൃത്തുക്കളും. ഇതിനിടയിലാണ് പിറന്നാൾ ആഘോഷം നടന്നത്. ഭാര്യ വി‌ദ്യയും വിനുവിനൊപ്പം ഉണ്ടായിരുന്നു. 

പിറന്നാൾ ആഘോഷത്തിന്റെയും ആശംസകളുടെയും വിഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. നടന്മാരായ മോഹൻലാൽ, സുരേഷ് ​ഗോപി അടക്കമുള്ളവർ താരത്തിന് പിറന്നാൾ ആശംസിച്ചിട്ടുണ്ട്. 

തെരുവില്‍ കഴിയുന്ന നിരാംലബരെ കുളിപ്പിക്കാന്‍ മൊബൈല്‍ ബാത്ത് സര്‍വീസുമായാണ് 'അമ്മ' സംഘടന ഇപ്പോള്‍ രംഗത്തുള്ളത്. വിനു മോഹനും  കുറച്ചു നാളുകളായി ഈ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ശുചിത്വം പാലിച്ച് കൊറോണ വൈറസ് വ്യാപനം തടയുക എന്ന ഉദ്ദേശത്തിലാണ് ഈ സേവനവുമായി സംഘടന മുമ്പോട്ടു പോകുന്നത്. തെരുവോരം മുരുഗനോടൊപ്പം ചേർന്നാണ് പ്രവർത്തനങ്ങൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER