തെറ്റിദ്ധാരണ മൂലമാണ് എല്ലാം സംഭവിച്ചത്; രണ്ടാമൂഴം യാഥാർത്ഥ്യമാകുമെന്ന് ശ്രീകുമാർ മേനോൻ 

'കുറച്ച് കാലതാമസമുണ്ടായാലും രണ്ടാമൂഴം യാഥാർത്ഥ്യമാകും'
തെറ്റിദ്ധാരണ മൂലമാണ് എല്ലാം സംഭവിച്ചത്; രണ്ടാമൂഴം യാഥാർത്ഥ്യമാകുമെന്ന് ശ്രീകുമാർ മേനോൻ 
Updated on
1 min read

എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാകുമെന്ന് വീണ്ടും ആവർത്തിച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ. കുറച്ച് കാലതാമസമുണ്ടായാലും രണ്ടാമൂഴം യാഥാർത്ഥ്യമാകും. സിനിമ ആരംഭിക്കുന്നതിന്‌ ചില തടസ്സങ്ങള്‍ നേരിട്ടെന്നത് സത്യമാണ്. പക്ഷെ അതെല്ലാം താത്കാലികം മാത്രമാണ്, ശ്രീകുമാർ മേനോൻ പറഞ്ഞു. 

തർക്കമല്ല തെറ്റിദ്ധാരണ മൂലമാണ് എല്ലാം സംഭവിച്ചതെന്നും പ്രശ്നങ്ങൾ ഓത്തുതീർപ്പാക്കാൻ ‌ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങളെല്ലാം പരിഹ​രിച്ചുകഴിയുമ്പോൾ ബി ആർ ഷെട്ടി സിനിമ നിർമ്മിക്കാനായി എത്തുമെന്നാണ് ശ്രീകുമാറിന്റെ പ്രതീക്ഷ. 

രണ്ടാമൂഴം സിനിമയാക്കാന്‍ എംടിയും ശ്രീകുമാര്‍ മേനോനും തമ്മില്‍ ഏകദേശം നാല് വര്‍ഷം മുന്‍പാണ് കരാര്‍ ഉണ്ടാക്കിയത്. 
മലയാളത്തിലും ഇംഗ്ലീഷിലും തിരക്കഥകള്‍ നല്‍കിയെങ്കിലും കരാര്‍ പാലിക്കപ്പെട്ടില്ല. ഇതേത്തുടര്‍ന്നാണ് തിരകഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിക്കുകയായിരുന്നു. 

സിനിമ താത്കാലികമായി വേണ്ടെന്നുവച്ചിരിക്കുകയാണെന്ന് നിർമ്മാതാവ് ബി ആർ ഷെട്ടി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോടതിയിൽ കേസ് നടക്കുന്നതിനാലാണ് ചിത്രം താത്കാലികമായി വേണ്ടെന്നുവച്ചിരിക്കുന്നതെന്നാണ് ഷെട്ടി പറഞ്ഞത്. ഇതിന് പിന്നാലെയാണ് രണ്ടാമൂഴം യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷ പങ്കുവച്ച് ശ്രീകുമാർ രം​ഗത്തെത്തിയിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
Ranjini Haridas
Vijay Deverakonda, Rashmika Mandanna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com