തൊട്ടപ്പനിലെ വിനായകന്റെ സ്ഫടികം ഫൈറ്റ്; ഏറ്റെടുത്ത് ആരാധകര്‍, ടീസര്‍ കാണാം 

ചിത്രത്തിലെ ആക്‌ഷൻ രംഗമാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
തൊട്ടപ്പനിലെ വിനായകന്റെ സ്ഫടികം ഫൈറ്റ്; ഏറ്റെടുത്ത് ആരാധകര്‍, ടീസര്‍ കാണാം 
Updated on
1 min read

വിനായകന്‍ നായകനാകുന്ന തൊട്ടപ്പന്‍ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ഷാനവാസ് എം ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആക്‌ഷൻ രംഗമാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മകളോട് മോശമായി പെരുമാറുന്ന ആളുടെയടുക്കൽ പ്രതികരിക്കുന്ന വിനായകനെ ടീസറിൽ കാണാം. 

ഒരു മിനിറ്റോളം ദൈർഘ്യമുള്ള ടീസറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസർ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. ഒന്നേകാല്‍ ലക്ഷത്തിലധികം പേരാണ് ഇതിനോടകം ടീസര്‍ കണ്ടത്. 

വിനായകനൊപ്പം പുതുമുഖ താരം പ്രിയംവദ കൃഷ്ണനാണ് തൊട്ടപ്പനിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. റോഷൻ, ദിലീഷ് പോത്തൻ, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍ തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്. വിനായകൻ ആദ്യമായി ഒരു മുഴുനീള നായക വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പി.എസ്. റഫീഖാണ് തൊട്ടപ്പന്റെ തിരകഥ ഒരുക്കിയിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com