തൊണ്ടിമുതല്‍, പറവ, മായാനദി, ഈട.... സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ

തൊണ്ടിമുതല്‍, പറവ, മായാനദി, ഈട.... സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ

തൊണ്ടിമുതല്‍, പറവ, മായാനദി, ഈട.... സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ
Published on

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും. രാവിലെ 11നു മന്ത്രി എകെ ബാലന്‍ ആണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ജയസൂര്യ, ദുല്‍ക്കര്‍ സല്‍മാന്‍ തുടങ്ങി പ്രമുഖ താരങ്ങളുടെയെല്ലാം ചിത്രങ്ങള്‍ മത്സര രംഗത്തുണ്ട് എന്നതാണ് ഇത്തവണത്തെ അവാര്‍ഡിന്റെ പ്രത്യേകത. മുന്‍നിര താരങ്ങളെ വെല്ലുന്ന, പ്രേക്ഷക ശ്രദ്ധ നേടിയ താരരഹിത ചിത്രങ്ങളം മത്സരത്തിനുണ്ട്.


എല്ലാ സിനിമകളും ജൂറി അംഗങ്ങള്‍ ഇന്നു കണ്ടുതീര്‍ക്കും. തുടര്‍ന്ന് അവാര്‍ഡുകള്‍ തീരുമാനിക്കും. ഏഴു കുട്ടികളുടെ ചിത്രങ്ങള്‍  ഉള്‍പ്പെടെ 110 സിനിമകളാണു മത്സരിക്കുന്നത്. അവസാന റൗണ്ടില്‍ എത്തുന്ന അഞ്ചോ ആറോ ചിത്രങ്ങള്‍ക്കായിരിക്കും പ്രധാന അവാര്‍ഡുകള്‍. 

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ജയസൂര്യ, ദുല്‍ക്കര്‍ സല്‍മാന്‍ എന്നിവര്‍ക്ക പുറമേ ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ബിജു മേനോന്‍, ടൊവിനോ തോമസ് തുടങ്ങിയവര്‍ നായകന്മാരായ ചിത്രങ്ങളും മത്സര രംഗത്തുണ്ട്. നായികമാരില്‍ മഞ്ജുവാരിയരുടെയും പാര്‍വതിയുടെയും ചിത്രങ്ങളും മാറ്റുരയ്ക്കും.

രാജ്യാന്തര ചലച്ചിത്ര മേളയില്‍ നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടിയ സഞ്ജു സുരേന്ദ്രന്റെ ഏദന്‍ മുതല്‍ വാണിജ്യ വിജയവും നിരൂപക പ്രശംസയും നേടിയ ആഷിക് അബുവിന്റെ മായാനദി, തികഞ്ഞ വാണിജ്യ ചിത്രമെന്നു വിലയിരുത്തപ്പെട് ആട് ടു എന്നിവയും മത്സര രംഗത്ത് മുന്നിലുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ അവാര്‍ഡ് നേടിയിട്ടുള്ള ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍, പ്രിയനന്ദനന്‍, എം.ബി.പത്മകുമാര്‍, ആര്‍.ശരത്, വിപിന്‍ വിജയ്, എം.എ.നിഷാദ്, അരുണ്‍കുമാര്‍ അരവിന്ദ് തുടങ്ങിയവര്‍ ഇത്തവണ പുതിയ ചിത്രങ്ങളുമായി ഗോദയിലിറങ്ങിയിരിക്കുന്നു. ജയരാജും ലിജോ ജോസ് പെല്ലിശേരിയും രണ്ടു സിനിമകള്‍ വീതം അവാര്‍ഡിനു സമര്‍പ്പിച്ചിട്ടുണ്ട്. ജയരാജിന്റെ ഭയാനകം, വീരം ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസ്, ഈ മ യൗ  എന്നിവയാണ് മത്സര രംഗത്തുള്ളത്.

ടി.വി.ചന്ദ്രന്‍ ചെയര്‍മാനായ ജൂറിയില്‍ സംവിധായകരായ ഡോ.ബിജു, മനോജ് കാന, സൗണ്ട് എന്‍ജിനീയര്‍ വിവേക് ആനന്ദ്, ക്യാമറാമാന്‍ സന്തോഷ് തുണ്ടിയില്‍, സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ്, തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടി, എഴുത്തുകാരനും നിരൂപകനുമായ ഡോ.എം.രാജീവ്കുമാര്‍, നടി ജലജ എന്നിവരാണ് അംഗങ്ങള്‍. 

മത്സര രംഗത്തുള്ള പടങ്ങളില്‍ ഏഴെണ്ണം ബാല ചിത്രങ്ങളാണ്. മത്സരിക്കുന്ന സിനിമകളും സംവിധായകരുടെ പേരും ചുവടെ.

ടെലിസ്‌കോപ്(എം.ബി.പത്മകുമാര്‍)ആഷിക്ക് വന്ന ദിവസം(ക്രിഷ് കൈമള്‍)തൊണ്ടി മുതലും ദൃക്‌സാക്ഷിയും(ദിലീഷ് പോത്തന്‍)മൈ സ്‌കൂള്‍(പപ്പന്‍ പയറ്റുവിള)പശു(എം.ഡി.സുകുമാരന്‍)സഖാവ്(സിദ്ധാര്‍ഥ് ശിവ)പുള്ളിക്കാരന്‍ സ്റ്റാറാ(ശ്യാം ധര്‍)മണ്ണാംകട്ടയും കരിയിലയും(അരുണ്‍)നീ മാത്രം സാക്ഷി(ഗുരു)രാമന്റെ ഏദന്‍ തോട്ടം(രഞ്ജിത് ശങ്കര്‍)താന്‍(മായാ ശിവ)പുണ്യാളന്‍ െ്രെപവറ്റ് ലിമിറ്റ!ഡ്(രഞ്ജിത് ശങ്കര്‍)ഒറ്റമുറി വെളിച്ചം(രാഹുല്‍ റിജി നായര്‍)എബി(ശ്രീകാന്ത് മുരളി)കുഞ്ഞിരാമന്റെ കുപ്പായം(സിദ്ദിക്ക് ചേന്നമംഗലൂര്‍)ഹാദിയ(പി.സി.ലതീഷ്,ഉണ്ണി പ്രണവം)ഷ്‌റിക്ക്(മനു കൃഷ്ണ)ടേക്ക് ഇറ്റ് ഈസി(എ.കെ.സത്താര്‍)സണ്‍ഡേ ഹോളി ഡേ(ജിസ് ജോയ്)

കെയര്‍ ഓഫ് സൈരബാനു(ആന്റണി സോണി)രക്ഷാധികാരി ബൈജു ഒപ്പ്(ടി.പി.പ്രമോദ്)സദൃശ്യ വാക്യം 24:29(എം.പ്രശാന്ത്)ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള(അല്‍ത്താഫ് സി. സലീം)പറവ(സൗബിന്‍ ഷാഹിര്‍)കോമ്രേഡ് ഇന്‍ അമേരിക്ക–സിഐഎ(അമല്‍ നീരദ്)ഉല(ജി.കൃഷ്ണസ്വാമി)അതിശയങ്ങളുടെ വേനല്‍(പ്രശാന്ത് വിജില്‍) മെല്ലെ(ഉലഹന്നാന്‍ബിനു)

ഏദന്‍(സഞ്ജുസുരേന്ദ്രന്‍)പുഴ(കെ.എ.സുരേന്ദ്രന്‍)ശ്രീഹള്ളി(സച്ചിന്‍ രാജ്)സ്‌റ്റെതസ്‌കോപ്(സുരേഷ് ഇരിങ്ങല്ലൂര്‍) ലാലി ബേല (ബിജു ബെര്‍ണാഡ്) ഖരം (ഡോ.പി.വി.ജോസ്) ഒന്നുമറിയാതെ (സജീവ് വ്യാസ)മറവി (സന്തോഷ് ബാബു സേനന്‍,സതീഷ് ബാബു സേനന്‍)സവാരി(ടി.അശോക് കുമാര്‍)ചോദ്യം(ബിജു സുകുമാര്‍)സഖാവിന്റെ പ്രിയ സഖി(സിദ്ദിക്ക് താമരശേരി)

ചക്കരമാവിന്‍ കൊമ്പത്ത് (ടോണി ചിറ്റോട്ട്കളം)കിണര്‍(എം.എ.നിഷാദ്)പാതിരാക്കാലം(പ്രിയനന്ദനന്‍)മായാ നദി(ആഷിക്ക് അബു)രണ്ടു പേര്‍(പ്രേംശങ്കര്‍)കടംകഥ(സെന്തില്‍ രാജന്‍)മഴയത്ത്(സുവീരന്‍)അകത്തോ പുറത്തോ(സുദേവന്‍)സ്ലീപ്‌ലെസ്‌ലി യുവേഴ്‌സ്(ഗൗതം സൂര്യ)വില്ലന്‍(ബി.ഉണ്ണികൃഷ്ണന്‍)നിലാവറിയാതെ(ഉത്പല്‍ വി.നായനാര്‍)ദ ക്രാബ്(ഭരതന്‍ ഞാറയ്ക്കല്‍)പരീത് പണ്ടാരി(ഗഫൂര്‍ വൈ ഇല്ലിയാസ്)സ്വയം(ആര്‍.ശരത്)വെളിപാടിന്റെ പുസ്തകം(ലാല്‍ ജോസ്)െ്രെഡ(വൈശാഖ് പുന്ന)എന്റെ പ്രിയതമന്(പി.സേതുരാജന്‍)

പ്രതിഭാസം(വിപിന്‍ വിജയ്)ഹൂ ആം ഐ(പി.ആര്‍.ഉണ്ണികൃഷ്ണന്‍)സോളോ(ബിജോയ് നമ്പ്യാര്‍)ഹേയ് ജൂഡ്(ശ്യാമ പ്രസാദ്)ഉദാഹരണം സുജാത(ഫാന്റം പ്രവീണ്‍)ആളൊരുക്കം(അഭിലാഷ്) വിമാനം(പ്രദീപ് എം.നായര്‍)ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്മസ്(ബെന്നി ആശംസ)തൃശിവപേരൂര്‍ ക്ലിപ്തം(രതീഷ്‌കുമാര്‍)ബോണ്‍സായി(സന്തോഷ്‌കുമാര്‍ പെരിങ്ങേത്ത്)തീരം(സഹീദ് അറാഫത്ത്)ടേക്ക് ഓഫ്(മഹേഷ് നാരായണന്‍)കാറ്റ്(അരുണ്‍കുമാര്‍ അരവിന്ദ്)ഈട(ബി.അജിത്കുമാര്‍)ടിയാന്‍(ജി.എന്‍.കൃഷ്ണകുമാര്‍)എസ്.ദുര്‍ഗ(സനല്‍കുമാര്‍ ശശിധരന്‍)ദ ഗ്രേറ്റ് ഫാദര്‍(ഹനീഫ്അദീനി)

ദേവസ്പര്‍ശം(വി.ആര്‍.ഗോപിനാഥ്)സര്‍വോപരി പാലാക്കാരന്‍(വേണുഗോപന്‍)ദുര്യോധന(പ്രദോഷ് മോഹന്‍)ക്ലിന്റ്(ഹരികുമാര്‍)വര്‍ണ്യത്തില്‍ ആശങ്ക(സിദ്ധാര്‍ഥ് ഭരതന്‍)ഇരട്ട ജീവിതം(സുരേഷ് നാരായണന്‍)മീസാന്‍(ജബ്ബാര്‍ ചെമ്മാട്)നിന്നെ ഞാന്‍ പ്രണയിക്കട്ടെ(സുനില്‍കുമാര്‍)ക്രോസ് റോഡ്(വിവിധ സംവിധായകര്‍)വിശ്വഗുരു(വിജീഷ് മണി)ആട് രണ്ട്(മിഥുന്‍ മാനുവല്‍ തോമസ്) ആദം ജോണ്‍(ജിനു വി.ഏബ്രഹാം)അങ്കമാലി ഡയറീസ്(ലിജോ ജോസ് പെല്ലിശേരി)ഉത്തരം പറയാതെ(കൊല്ലം കെ.രജേഷ്)പൈപ്പിന്‍ ചുവട്ടിലെ പ്രണയം(ഡോമിന്‍ ഡിസില്‍വ)അച്ചായന്‍സ്(കണ്ണന്‍ താമരക്കുളം)അയാള്‍ ജീവിച്ചിരിപ്പുണ്ട്(കെ.പി.വ്യാസന്‍)നിദ്രാടനം(സജി വൈക്കം)

ഹിസ്റ്ററി ഓഫ് ജോയ്(വിഷ്ണുഗോവിന്ദന്‍)സ്ഥാനം(ശിവപ്രസാദ്)ഭയാനകം(ജയരാജ്)രാമലീല(അരുണ്‍ഗോപി)വീരം(ജയരാജ്) ലവ് ബോണ്ട (ആര്‍.രാജേഷ്)എസ്ര(ജയ് ആര്‍ കൃഷ്ണന്‍)ഗോദ(ബേസില്‍ ജോസഫ്)ഈ മ യൗ(ലിജോ ജോസ് പെല്ലിശേരി)ഒരു മെക്‌സിക്കന്‍ അപാരത(ടോം ഇമ്മട്ടി)വിശ്വാസപൂര്‍വം മന്‍സൂര്‍(പി.ടി.കുഞ്ഞുമുഹമ്മദ്)ആകാശ മിഠായി(എം.പത്മകുമാര്‍).

ബാല ചിത്രങ്ങള്‍.സ്വനം(ടി.ദീപേഷ്)ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ(വിജയകൃഷ്ണന്‍)മരം പറഞ്ഞത്(ദേവപ്രസാദ് നാരായണന്‍)ചിപ്പി(പ്രദീപ് ചൊക്ലി)ജംഗിള്‍ ഡോട്ട് കോം(അരുണ്‍ നിശ്ചല്‍)കളഞ്ഞു പോയ വിത്ത്(ആര്‍.അനില്‍കുമാര്‍)ദ്രാവിഡ പുത്രി(റോയ് തൈക്കാടന്‍).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com