തൻഹാജി സംവിധായകന്റെ  മെ​ഗാ ത്രീ ഡി ചിത്രം ആദിപുരുഷിൽ പ്രഭാസ് നായകൻ; 'തിന്മയ്ക്കെതിരെ നന്മയുടെ വിജയം' 

ഹിന്ദിയിലും തെലുങ്കിലും ഒരുങ്ങുന്ന ചിത്രം തമിഴ്‌, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യും
തൻഹാജി സംവിധായകന്റെ  മെ​ഗാ ത്രീ ഡി ചിത്രം ആദിപുരുഷിൽ പ്രഭാസ് നായകൻ; 'തിന്മയ്ക്കെതിരെ നന്മയുടെ വിജയം' 
Updated on
1 min read

ത്രീ ഡി ചിത്രത്തിൽ നായകനാകാനുള്ള ഒരുക്കത്തിലാണ് തെലുങ്ക് സൂപ്പർതാരം പ്രഭാസ്. വലിയ വിജയം നേടിയ ബോളിവുഡ് ചിത്രം തൻഹാജിയുടെ സംവിധായകൻ ഓം റാവത്ത് ഒരുക്കുന്ന ആദിപുരുഷാണ് പ്രഭാസിന്റെ പുതിയ ചിത്രം. ഹിന്ദിയിലും തെലുങ്കിലും ഒരുങ്ങുന്ന ചിത്രം തമിഴ്‌, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യും. 

'തിന്മയ്ക്കെതിരെ നന്മയുടെ വിജയം' എന്ന ടാ​ഗ് ലൈനോടെയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തു വിട്ടത്. എല്ലാ കഥാപാത്രവും ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതാണെങ്കിലും ഇത്തരത്തിലൊരു വേഷം ചെയ്യുന്നത് ഉത്തരവാദിത്വം നിറഞ്ഞതും ഒരുപാട് അഭിമാനം നൽകുന്നതുമാണെന്ന് പ്രഭാസ് പറഞ്ഞു. തന്റെ വേഷം അവതരിപ്പിക്കാൻ ആവേശത്തിലാണ് താനെന്നും യുവാക്കൾ തീർച്ചയായും ഈ സിനിമ ഇഷ്ടപ്പെടുമെന്നും നടൻ പറഞ്ഞു. 

3D ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രം 2022 ലാകും പുറത്തിറങ്ങുക. ഭൂഷൻ കുമാർ, കൃഷ്ണ കുമാർ, ഓം റാവത്ത്, പ്രസാദ് സുത്താർ, രാജേഷ് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇപ്പോൾ പ്രീ-പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. 

നിലവിൽ പൂജ ഹെഗ്ഡെ നായികയാകുന്ന രാധേ ശ്യാം എന്ന ചിത്രത്തിന്റെ തിരക്കിലാണ് പ്രഭാസ്.ഇതിനു പിന്നാലെ ദീപികാ പദുകോൺ നായികയാകുന്ന നാഗ് അശ്വിൻ ചിത്രവും പ്രഭാസിന്റേതായി എത്തുന്നുണ്ട്. 2019 ൽ പുറത്തിറങ്ങിയ സാഹോയാണ് പ്രഭാസിന്റെ ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Arya, Karuppu
Dridam
Santhy Balachandran, Murali Gopy
Murali Gopy, Indrans
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com