'ദിലീപിന് അവാര്‍ഡ് കൊടുത്താല്‍ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാകും'; കമ്മാരസംഭവത്തെ തഴഞ്ഞെന്ന ആരോപണവുമായി ആരാധകര്‍

കമ്മാരസംഭവം മത്സരിച്ച് നാല് കാറ്റഗറിയില്‍ ഒന്നാമതെത്തിയെന്നും. എന്നാല്‍  പുരസ്‌കാരം നല്‍കിയാല്‍ സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കും എന്ന് പറഞ്ഞ് രണ്ട് അവാര്‍ഡുകള്‍ വെട്ടിനിരത്തുകയായിരുന്നു
'ദിലീപിന് അവാര്‍ഡ് കൊടുത്താല്‍ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാകും'; കമ്മാരസംഭവത്തെ തഴഞ്ഞെന്ന ആരോപണവുമായി ആരാധകര്‍
Updated on: 
1 min read


സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ദിലീപ് ചിത്രം കമ്മാരസംഭവത്തെ തഴഞ്ഞെന്ന ആരോപണവുമായി ദിലീപ് ആരാധകര്‍. ദിലീപിന്റെ ചിത്രത്തിന് അവാര്‍ഡ് കൊടുത്താല്‍ രാഷ്ട്രീയ പ്രത്യാഘാതമുണ്ടാകും എന്ന് ചലച്ചിത്ര അക്കാദമിയിലെ പ്രമുഖ നിര്‍ദേശം നല്‍കി എന്നാണ് ദിലീപിന്റെ ആരാധകര്‍ ഫേയ്‌സ്ബുക്കിലൂടെ പറഞ്ഞത്. കമ്മാരസംഭവം മത്സരിച്ച് നാല് കാറ്റഗറിയില്‍ ഒന്നാമതെത്തിയെന്നും. എന്നാല്‍  പുരസ്‌കാരം നല്‍കിയാല്‍ സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കും എന്ന് പറഞ്ഞ് രണ്ട് അവാര്‍ഡുകള്‍ വെട്ടിനിരത്തുകയായിരുന്നു എന്നാണ് ആരോപണം. ജൂറിയില്‍ നടന്നത് എന്ത്? എന്ന തലക്കെട്ടോടെ ദിലീപ് ആരാധകരുടെ ഫെയ്‌സ്ബുക്ക് പേജായ ദിലീപ് ഓണ്‍ലൈനിലാണ് കുറിപ്പ് വന്നത്. 

മികച്ച ഛായാഗ്രഹണം, മികച്ച പുതുമുഖ സംവിധായകന്‍, മികച്ച വസ്ത്രാലങ്കാരം, മികച്ച കലാ സംവിധാനം എന്നിവയിലാണ് ആദ്യ സ്ഥാനത്തെത്തിയത്. എന്നാല്‍ മികച്ച വസ്ത്രീലങ്കാരത്തിന് സമീറ സനീഷിനും മികച്ച കലാ സംവിധാനത്തിന് വിനേഷ് ബംഗ്ലാനും മാത്രമാണ് പുരസ്‌കാരം ലഭിച്ചത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവം ഏപ്രിലിലാണ് പുറത്തിറങ്ങിയത്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് ജാമ്യത്തിന് ഇറങ്ങിയ ശേഷമായിരുന്നു ചിത്രം തീയെറ്ററില്‍ എത്തിയത്. വലിയ വിവാദങ്ങള്‍ക്കാണ് ഇത് കാരണമായത്. ഗോകുലം ഗോപാലന്‍ നിര്‍മിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മുരളിഗോപി ആയിരുന്നു. 

ദിലീപ് ആരാധകരുടെ ആരോപണം 

ജൂറിയില്‍ നടന്നത് എന്ത്?

ദിലീപിന് അവാര്‍ഡ് കൊടുക്കരുത് എന്ന് ആദ്യം മുതല്‍ തന്നെ ശക്തമായ നിര്‍ദേശം നല്‍കിയ ചലച്ചിത്ര അക്കാദമിയിലെ പ്രമുഖ ആര്? ദിലീപിന് അവാര്‍ഡ് കൊടുത്താല്‍ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാകും എന്നാണ് പറഞ്ഞ കാരണം. കമ്മാരസംഭവം മത്സരിച്ച് ഒന്നാം സ്ഥാനത്തു എത്തിയത് നാല് കാറ്റഗറികളില്‍.

മികച്ച ഛായാഗ്രഹണം, മികച്ച പുതുമുഖ സംവിധായകന്‍, മികച്ച വസ്ത്രാലങ്കാരം, മികച്ച കലാ സംവിധാനം. എന്നാല്‍ കമ്മാര സംഭവത്തിന് 4 അവാര്‍ഡുകള്‍ നല്‍കിയാല്‍ അത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കും എന്ന് പറഞ്ഞു 2 അവാര്‍ഡുകള്‍ വെട്ടി നിരത്തി. മികച്ച നടനുള്ള അവാര്‍ഡിന് പരിഗണിക്കപ്പെട്ട ആള്‍ മികച്ച സഹനടന്‍ ആയി. ജൂറിയില്‍ നടന്ന ഈ വെട്ടിനിരത്തലുകളും വീതം വെപ്പുകളും എന്ന് പുറത്തു വരും?
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Radhika Apte
Manju Warrier about Oru Vadakkan Selfie
Jason Sanjay, Vijay
Manju Warrier, Mallika Sukumaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com