ദിലീപ് കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്: കമ്മാരസംഭവം മേക്കിങ് വീഡിയോ കാണാം

'ചരിത്രം ചമച്ചവര്‍ക്ക് സമര്‍പ്പിതം. വളച്ചവര്‍ക്ക് സമര്‍പ്പിതം. ഒടിച്ചവര്‍ക്ക് സമര്‍പ്പിതം. വളച്ചൊടിച്ചവര്‍ക്ക്‌സമര്‍പ്പിതം'- ഇങ്ങനെയായിരുന്നു ചിത്രത്തിന്റെ ടാഗ്‌ലൈന്‍.
ദിലീപ് കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്: കമ്മാരസംഭവം മേക്കിങ് വീഡിയോ കാണാം
Updated on
1 min read

ടന്‍ ദിലീപ് പ്രധാന വേഷത്തിലെത്തിയ ബിഗ് ബജറ്റ് ചിത്രം കമ്മാരസംഭവത്തിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. 'ചരിത്രം ചമച്ചവര്‍ക്ക് സമര്‍പ്പിതം. വളച്ചവര്‍ക്ക് സമര്‍പ്പിതം. ഒടിച്ചവര്‍ക്ക് സമര്‍പ്പിതം. വളച്ചൊടിച്ചവര്‍ക്ക്‌സമര്‍പ്പിതം'- ഇങ്ങനെയായിരുന്നു ചിത്രത്തിന്റെ ടാഗ്‌ലൈന്‍. കഥാപാത്രങ്ങളുടെ ലുക്കും ലൊക്കേഷന്‍ ദൃശ്യങ്ങളുമെല്ലാം ഏറെ വ്യത്യസ്തമാണ്.

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയെഴുതിയത് മുരളി ഗോപിയായിരുന്നു. രണ്ടാം ലോക മഹായുദ്ധവും സ്വാതന്ത്ര്യസമരവുമൊക്കെ ചിത്രത്തിനു വേണ്ടി പുനഃസൃഷ്ടിച്ചിരുന്നു. ഈ ചിത്രത്തിന് ആയിരുന്നു മികച്ച കലാസംവിധാനത്തിനും മേക്കപ്പിനുമുള്ള സംസ്ഥാനപുരസ്‌കാരം ലഭിച്ചത്. വിനീഷ് ബംഗ്ലാന്‍ ആയിരുന്നു കലാസംവിധാനം. മേക്ക്അപ് സമീറ സനീഷ് നിര്‍വ്വഹിച്ചു.

ചിത്രത്തില്‍ കമ്മാരന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്. 20 കോടിയായിരുന്നു ബജറ്റില്‍ എടുത്ത ചിത്രത്തിന്റെ നിര്‍മ്മാണം ഗോകുലം മൂവിസ് ആയിരുന്നു. മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയില്‍  വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് എത്തിയത്. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. തേനി, ചെന്നൈ, എറണാകുളം എന്നിവിടങ്ങളിലായിരുന്നു പ്രധാന ലൊക്കേഷന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com