ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി 'തല'; നൽകിയത് 1.25 കോടി രൂപ 

ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി 'തല'; നൽകിയത് 1.25 കോടി രൂപ 
ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി 'തല'; നൽകിയത് 1.25 കോടി രൂപ 
Updated on
1 min read

ചെന്നൈ: കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾക്ക് സഹായവുമായി നടൻ അജിത്തും. ലോക്ഡൗണിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം ചെയ്യാനായി ഒന്നേകാൽക്കോടി രൂപയാണ് നടന്‍ കൈമാറിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും 50 ലക്ഷം രൂപ വീതമാണ് നടന്‍ സംഭാവന ചെയ്യുന്നത്. സിനിമാ സംഘടനയായ ഫെഫ്‌സിയുടെ കീഴിലെ ദിവസ വേതനക്കാര്‍ക്ക് 25 ലക്ഷം രൂപയും സംഭാവനയായി നല്‍കി.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന 'വാലിമൈ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു അജിത്ത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കയാണിപ്പോൾ. 

കൊറോണ അതിരൂക്ഷമായി പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍  സിനിമാ- സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം സാമ്പത്തിക സഹായവുമായി മുന്നോട്ടു വന്നിരുന്നു. സഹായങ്ങള്‍ ചെയ്യുന്നതിനോടൊപ്പം മറ്റുള്ളവരെ ചെയ്യാന്‍ പ്രേരിപ്പിക്കണമെന്നും എല്ലാവരും ആഹ്വാനം ചെയ്യുന്നുണ്ട്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com