വലിയ താരനിരയുമായി അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം ഇതിനോടകം വിജയം സ്വന്തമാക്കിക്കഴിഞ്ഞു. സിനിമ തിയറ്ററുകളിൽ എത്തുന്നതിനും മുൻപേ ചിത്രത്തിലെ ‘നീ വാ എൻ ആറുമുഖാ’ എന്ന ഗാനം റിലീസ് ചെയ്തിരുന്നു. ഏറെ ശ്രദ്ധനേടിയ ഈ പാട്ടിന്റെ മേക്കിങ് വിഡിയോ ആണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
അൽഫോൺസ് ജോസഫ് സംഗീതം പകർന്ന പാട്ട് കെ എസ് ചിത്രയും കാർത്തിക്കും ചേർന്നാണ് ആലപിച്ചത്. ഈ ഗാനരംഗം ചിത്രീകരിക്കുന്നതിനിടയിലെ രസകരമായ രംഗങ്ങൾ കോർത്തിണക്കിയാണ് മേക്കിങ് വിഡിയോ തയ്യറാക്കിയിരിക്കുന്നത്. ഇതിൽ ആരാധകർ ഏറെ ശ്രദ്ധിച്ചത് സംവിധായകൻ അനൂപിന്റെ അഭിനയമാണ്. ദുൽഖറിനും ശോഭനയ്ക്കും ചെയ്യേണ്ട രംഗങ്ങൾ സ്വയം അഭിനയിച്ച് കാണിക്കുകയായിരുന്നു അനൂപ്.
സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവർക്ക് പുറമേ ഉർവശി, കെപിഎസി ലളിത, മേജർ രവി, ലാലു അലക്സ്, ജോണി ആന്റണി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ദുൽഖർ സൽമാന്റെ നിർമാണ കമ്പനിയായ വെഫെയറർ ഫിലിംസ് നിർമിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. സംവിധായകൻ സത്യൻ അന്തികാടിന്റെ മകനാണ് അനൂപ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates