ധനുഷിന്റെ നായികയ്ക്ക് കല്യാണം; വിവാഹവാര്‍ത്ത പുറത്തുവിട്ട് റിച്ച

അമേരിക്കന്‍ സ്വദേശി ജോ ആണ് റിച്ചയുടെ വരന്‍
ധനുഷിന്റെ നായികയ്ക്ക് കല്യാണം; വിവാഹവാര്‍ത്ത പുറത്തുവിട്ട് റിച്ച
Updated on: 
1 min read

ധനുഷിന്റെ മയക്കമെന്ന എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ റിച്ച ഗാനോപാധ്യായ വിവാഹിതയാകുന്നു. അമേരിക്കന്‍ സ്വദേശി ജോ ആണ് റിച്ചയുടെ വരന്‍. റിച്ച തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. 

ബിസിനസ് സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് ജോയുമായി റിച്ച പ്രണയത്തിലാകുന്നത്. ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നും വിവാഹ തിയതി തീരുമാനിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി. 

മിസ് ഇന്ത്യ യുഎസ്എ കിരീടം നേടിയതോടെയാണ് റിച്ച അഭിനയ രംഗത്ത് സജീവമാകുന്നത്. റാണാ ദഗ്ഗുബട്ടി നായകനായെത്തിയ ലീഡറിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. അതിന് ശേഷം തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചു. ഘനുഷിനൊപ്പമുള്ള മയക്കമെന്നയില്‍ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. റിച്ചയുടെ അഭിനയം നിരൂപകപ്രശംസ നേടിയിരുന്നു. 2013 ല്‍ പുറത്തിറങ്ങിയ തെലുങ്കു ചിത്രം ഭായിയായിരുന്നു അവസാന ചിത്രം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER