‌ധ്യാൻ ശ്രീനിവാസന്റെ മകളുടെ ഒന്നാം പിറന്നാൾ, ആരാധ്യയെ രസിപ്പിച്ച് ശ്രീനിവാസനും; ചിത്രങ്ങൾ 

ശ്രീനിവാസനും ഭാര്യ വിമലയ്ക്കുമൊപ്പമുള്ള ആരാധ്യയുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു
‌ധ്യാൻ ശ്രീനിവാസന്റെ മകളുടെ ഒന്നാം പിറന്നാൾ, ആരാധ്യയെ രസിപ്പിച്ച് ശ്രീനിവാസനും; ചിത്രങ്ങൾ 
Updated on: 
1 min read

നടൻ ‌ധ്യാൻ ശ്രീനിവാസന്റെ മകൾ ആരാധ്യയുടെ ഒന്നാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുത്തച്ഛൻ ശ്രീനിവാസനും ഭാര്യ വിമലയ്ക്കുമൊപ്പമുള്ള ആരാധ്യയുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. ബലൂണുകൾ കൊണ്ടുള്ള അലങ്കാരവും, കേക്കും കപ്പ്കേക്കുകളുമൊക്കെയായി ​ഗംഭീരമായിട്ടാണ് ആരാധ്യയുടെ ആദ്യ പിറന്നാൾ ആഘോഷമാക്കിയത്. 

പിങ്ക് ഫ്രോക്കിൽ മാലാഖയെപ്പോലെ ആരാധ്യ തിളങ്ങി. 2017 ഏപ്രിലിലാണ് ധ്യാനും അർപിതയും വിവാഹിത‌രായത്. കോട്ടയം സ്വദേശിയാണ് അർപിത. 

ഡിറ്റക്റ്റീവ് ഏജന്റ് ആകാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായിട്ടുള്ള ധ്യാന്റെ പുതിയ മേക്കോവർ ഏറെ ചർച്ചയായിരുന്നു. നവാഗതനായ ജിത്തു വയലില്‍ സംവിധാനം ചെയ്യുന്ന ഡിറ്റക്റ്റീവ് കോമഡി ത്രില്ലര്‍ ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുകയാണ്. പൊളി ഷെട്ടി തിരക്കഥ എഴുതി അഭിനയിച്ച തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഏജന്റ് സായി ശ്രീനിവാസ ആത്രേയ എന്ന ചിത്രത്തിന്റെ റീമക്ക് ആണ് ഈ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER