നടന്‍ ബിജു മേനോന് ഷൂട്ടിങ്ങിനിടെ പൊള്ളലേറ്റു 

വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് പൊള്ളലേറ്റത്
നടന്‍ ബിജു മേനോന് ഷൂട്ടിങ്ങിനിടെ പൊള്ളലേറ്റു 
Updated on: 
1 min read

സിനിമ ഷൂട്ടിങ്ങിനിടെ നടന്‍ ബിജു മേനോന് പൊള്ളലേറ്റു. പൃഥ്വിരാജ് നായകനായെത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടം. വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് പൊള്ളലേറ്റത്. 

കാലിലും കൈയ്യിലും നേരിയ പൊള്ളലേറ്റ താരത്തിന് വൈദ്യസഹായം നല്‍കിയതിന് ശേഷം ഷൂട്ടിങ് തുടര്‍ന്നു. അട്ടപ്പാടി കോട്ടത്തറയില്‍ വച്ചായിരുന്നു ഷൂട്ടിങ്. 

നാല് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ്-ബിജുമേനോന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. അനാര്‍ക്കലി സംവിധാനം ചെയ്ത സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിതന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്. ലാല്‍ ജോസിന്റെ നാല്‍പ്പത്തിയൊന്ന് എന്ന സിനിമയാണ് ബിജു മേനോന്റെ റിലീസായ ഏറ്റവും പുതിയ ചിത്രം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Madhu Kambikar Dies
Vysakh
Mamitha Baiju, Chembil Ashokan
Joly Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com