നടന്‍ ദിലീപ് കുമാറിന്റെ സഹോദരന്‍ കോവിഡ് ബാധിച്ച് മരിച്ചു 

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുംബൈ ലീലാവതി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു
നടൻ ദിലീപ് കുമാർ
നടൻ ദിലീപ് കുമാർ
Updated on: 
1 min read

മുംബൈ : പ്രശസ്ത ബോളിവുഡ് താരം ദിലീപ് കുമാറിന്റെ സഹോദരന്‍ കോവിഡ് ബാധിച്ച് മരിച്ചു. ദിലീപ് കുമാറിന്റെ ഇളയ സഹോദരന്‍ അസ്ലം ഖാനാണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുംബൈ ലീലാവതി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 

അസ്ലം ഖാന് പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ അസുഖം തുടങ്ങിയവയുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് അസ്ലംഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസ്സം രൂക്ഷമായതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി. 

എന്നാല്‍ രാവിലെ അസ്ലം ഖാന്‍ മരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ദിലീപ് കുമാറിന്റെ നേരെ ഇളയ സഹോദരന്‍ ഇഷാന്‍ ഖാനും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ലീലാവതി ആശുപത്രിയിലുണ്ട്. 90 വയസ്സുണ്ട് ഇഷാന്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Madhu Kambikar Dies
Vysakh
Mamitha Baiju, Chembil Ashokan
Joly Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com