നടന്റെ മരണത്തിൽ അനുശോചനമറിയിച്ച ശോഭാ ഡേയ്ക്ക് അബദ്ധം; പങ്കുവച്ചത് സൂപ്പര്‍താരം ചിരഞ്ജീവിയുടെ ചിത്രം

ചിരഞ്ജീവി സര്‍ജയുടെ ചിത്രത്തിന് പകരം തെലുഗു സൂപ്പര്‍താരം ചിരഞ്ജീവിയുടെ ചിത്രമാണ് ശോഭാ ഡേ ട്വീറ്റിനൊപ്പം ചേർത്തത്
നടന്റെ മരണത്തിൽ അനുശോചനമറിയിച്ച ശോഭാ ഡേയ്ക്ക് അബദ്ധം; പങ്കുവച്ചത് സൂപ്പര്‍താരം ചിരഞ്ജീവിയുടെ ചിത്രം
Updated on
1 min read

തെന്നിന്ത്യൻ സിനിമാലോകത്തെയാകെ ഞെട്ടിച്ച വാർത്തയാണ് കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയുടെ മരണം. നടന്റെ അപ്രതീക്ഷിത വേർപാടിൽ അനുശോചനം രേഖപ്പെടുത്തി നിരവധിപ്പേരാണ് രം​ഗത്തെത്തിയിട്ടുള്ളത്. നടന് ആദരാഞ്ജലികള്‍ അർപ്പിച്ച് ട്വീറ്റ് ചെയ്ത നോവലിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ ശോഭാ ഡേയ്ക്ക് പക്ഷെ ഒരു അബദ്ധം പറ്റി. ചിരഞ്ജീവി സര്‍ജയുടെ ചിത്രത്തിന് പകരം തെലുഗു സൂപ്പര്‍താരം ചിരഞ്ജീവിയുടെ ചിത്രമാണ് ശോഭാ ഡേ ട്വീറ്റിനൊപ്പം ചേർത്തത്.

'ഒരു താരം കൂടി നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. എത്രവലിയ നഷ്ടമാണ് .. കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു', എന്നായിരുന്നു ശോഭാ ഡേയുടെ ട്വീറ്റ്. പിന്നീട് അബദ്ധം മനസ്സിലാക്കി ശോഭാ ഡേ ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com