നടി കീർത്തി സുരേ‌ഷ് ബിജെപിയിലേക്ക്? പ്രതികരണവുമായി മേനക സുരേഷ് 

കുടുംബപരമായി ബിജെപിയോട് താല്‍പര്യമുണ്ടെന്നും എന്നാൽ കീര്‍ത്തി ഇതുവരെ അത്തരത്തിലൊരു താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നും മേനക
നടി കീർത്തി സുരേ‌ഷ് ബിജെപിയിലേക്ക്? പ്രതികരണവുമായി മേനക സുരേഷ് 
Updated on
1 min read

ടി കീർത്തി സുരേ‌ഷ് ബിജെപിയില്‍ ചേര്‍ന്നുവെന്ന തരത്തിലുള്ള പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ ചൂടുപിടിക്കുകയാണ്. കീർത്തിയുടെ മാതാപിതാക്കളായ നടി മേനക സുരേഷും നിർമാതാവ് സുരേഷ് കുമാറും ബിജെപിയുമായി സഹകരിച്ചതിന് പിന്നാലെയാണ് കീർത്തിയും പാർട്ടിയിൽ ചേരുകയാണെന്ന തരത്തിൽ പ്രചരണങ്ങൾ ശക്തമായത്. എന്നാൽ ഇപ്പോഴത്തെ വാര്‍ത്തയില്‍ വാസ്തവമില്ലെന്ന് നടി മേനക പ്രതികരിച്ചു. 

"ബിജെപിക്കായുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഞാനും സുരേഷും പ്രധാനമന്തിക്കൊപ്പം ഒരു ചിത്രമെടുത്തിരുന്നു. ഈ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി. ഇതാണ് പ്രചാരണങ്ങളുടെ പ്രധാന കാരണം", മേനക പറഞ്ഞു.

കുടുംബപരമായി ബിജെപിയോട് താല്‍പര്യമുണ്ടെന്നും എന്നാൽ കീര്‍ത്തി ഇതുവരെ അത്തരത്തിലൊരു താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നും മേനക പറഞ്ഞു. പ്രചരിക്കുന്ന വാർത്തയിൽ വാസ്തവമില്ലെന്നും അവർ കൂട്ടിച്ചേർത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com