കോവിഡ് കാലത്തെ തെലുങ്ക് സിനിമ മേഖലയിലെ വിവാഹ ആഘോഷം അവസാനിക്കുന്നില്ല. നടി നിഹാരിക കോനിഡേല വിവാഹത്തിന് ഒരുങ്ങുന്നത്. താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ചൈതന്യ ജൊന്നലഗെഡ്ഡയാണ് വരൻ. ടെക് മഹീന്ദ്രയിലാണ് ചൈതന്യ ജോലി ചെയ്യുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഹൈദരാബാദ് ട്രിഡന്റ് ഹോട്ടലിൽ വച്ചായിരുന്നു ചടങ്ങുകൾ. ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
ഹെവി വർക്കിലുള്ള നേവി ബ്ല്യൂ ലെഹങ്കയായിരുന്നു നിഹാരികയുടെ വേഷം. അതിനൊപ്പം ഡയമണ്ട് നെക്ലസും ഇയറിങ്സും നെറ്റിച്ചുട്ടിയും കൂടി ആയപ്പോൾ രാജകുമാരിയെപ്പോലെയായി. തെന്നിന്ത്യയിലെ സൂപ്പർതാരങ്ങൾ ഒത്തുചേർന്ന ചടങ്ങിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ചിരഞ്ജീവി, അല്ലു അർജുൻ, രാം ചരൺ തുടങ്ങിയ സൂപ്പർതാരങ്ങൾ കുടുംബത്തിനൊപ്പമാണ് ചടങ്ങിൽ പങ്കെടുത്തത്. ഡിസംബറിൽ വിവാഹം നടത്താനാണ് കുടുംബം പദ്ധതിയിടുന്നത്.
നടനും നിർമാതാവുമായ നാഗേന്ദ്ര ബാബുവിന്റെ മകളാണ് നിഹാരിക.തെലുങ്കു നടൻ വരുൺ തേജ് സഹോദരനാണ്. തെലുങ്കു സൂപ്പർതാരങ്ങളായ ചിരഞ്ജീവിയുടെയും പവൻ കല്യാണിന്റെയും അനന്തിരവളാണ് നിഹാരിക. നടന്മാരായ രാം ചരൺ, സായ് ധരം തേജ്, അല്ലു അർജുൻ, അല്ലു സിരിഷ് എന്നിവർ കസിൻ സഹോദരങ്ങളുമാണ്. ഒക മനസാണ് നിഹാരികയുടെ ആദ്യ ചിത്രം ഒരു നല്ല നാൾ പാത്ത് സൊൽറേൻ, ഹാപ്പി വെഡിങ്ങ്, സൂര്യകാന്തം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സൈറാ നരസിംഹ റെഡ്ഡിയാണ് വരാനിരിക്കുന്ന ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates