നടി ശ്രിന്ദ വിവാഹിതയായി; വരന്‍ യുവ സംവിധായകന്‍; ആശംസ അറിയിച്ച് സിനിമ ലോകം

നടി ശ്രിന്ദ വിവാഹിതയായി; വരന്‍ യുവ സംവിധായകന്‍; ആശംസ അറിയിച്ച് സിനിമ ലോകം

യുവ സംവിധായകന്‍ സിജു എസ് ബാവയാണ് വരന്‍
Published on

മലയാള സിനിമ താരം ശ്രിന്ദ വിവാഹിതയായി. യുവ സംവിധായകന്‍ സിജു എസ് ബാവയാണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമ പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഇരു വര്‍ക്കും ആശംസ അറിയിച്ച് ഇതിനോടകം ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ രംഗത്തെത്തി. 

ശ്രിന്ദയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ താരത്തിന് ഒരു മകനുണ്ട്. പത്തൊന്‍പതാം വയസിലായിരുന്നു ശ്രിന്ദയുടെ ആദ്യം വിവാഹം. നാലു വര്‍ഷത്തിന് ശേഷമാണ് ശ്രിന്ദ വിവാഹമോചനം നേടുന്നത്. ഫഹദ് ഫാസിലിനെ നായകനാക്കി നാളെ എന്ന സിനിമയാണ് സിജു സംവിധാനം ചെയ്തത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com