'നടിയായി ഞാന്‍ കുറേ കഷ്ടപ്പെട്ടു'; തുറന്നു പറഞ്ഞ് നീന ഗുപ്ത

'അതിന് ശേഷം സിനിമയില്‍ നെഗറ്റീവ് കഥാപാത്രങ്ങള്‍ മാത്രം ലഭിക്കാന്‍ തുടങ്ങി'
'നടിയായി ഞാന്‍ കുറേ കഷ്ടപ്പെട്ടു'; തുറന്നു പറഞ്ഞ് നീന ഗുപ്ത
Updated on
1 min read

സിനിമ നടിയായി താന്‍ വളരെ അധികം കഷ്ടപ്പെട്ടെന്ന് തുറന്നു പറഞ്ഞ് പ്രമുഖ ബോളിവുഡ് നടി നീന ഗുപ്ത. സ്വകാര്യ ജീവിതത്തില്‍ താന്‍ എടുത്ത തീരുമാനങ്ങള്‍ പ്രൊഫഷണല്‍ ലൈഫില്‍ ബുദ്ധിമുട്ടുണ്ടാക്കി. താന്‍ ഒരു ശക്തയായ സ്ത്രീയാണെന്ന് മനസിലാക്കിയതോടെ തനിക്ക് സ്ഥിരമായി വില്ലന്‍ കഥാപാത്രങ്ങള്‍ ലഭിക്കാന്‍ തുടങ്ങി എന്നാണ് താരം പറയുന്നത്. 

വിവാഹം കഴിക്കുന്നതിന് മുന്‍പ് എനിക്ക് ഒരു കുഞ്ഞുണ്ടായതോടെ ഞാന്‍ ഒരു സ്‌ട്രോങ് സ്ത്രീയാണെന്ന് തെളിഞ്ഞു. ഞാന്‍ അങ്ങനെ തന്നെയാണ്. ശക്തയായ സ്ത്രീകള്‍ മാത്രമാണ് മോശം കഥാപാത്രങ്ങള്‍. അതിന് ശേഷം സിനിമയില്‍ നെഗറ്റീവ് കഥാപാത്രങ്ങള്‍ മാത്രം ലഭിക്കാന്‍ തുടങ്ങി.' നീന ഗുപ്ത പറഞ്ഞു. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് കളിക്കാരന്‍ വിവ് റിച്ചാര്‍ഡ്‌സുമായി പ്രണയത്തിലായിരുന്നു നീന ഗുപ്ത. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്. 

ഒരു നടി എന്ന നിലയില്‍ പൊതുസമൂഹത്തിലുള്ള പ്രതിച്ഛായ തന്നെ വളരെ ബുദ്ധിമുട്ടിച്ചു എന്നാണ് നീന പറയുന്നത്. മികച്ച റോളുകള്‍ ലഭിക്കാന്‍ സമൂഹത്തില്‍ നല്ല ഇമേജ് സൂക്ഷിക്കേണ്ട ആവശ്യമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. സമൂഹം ഇപ്പോഴും മാറിയിട്ടില്ല. അതിനാല്‍ എനിക്ക് പറയാനുള്ളത് വളര്‍ന്നു വരുന്ന നടിമാരോടാണ്. നിങ്ങളുടെ പ്രൊഫഷണല്‍ ലൈഫില്‍ ഒരിക്കലും യഥാര്‍ത്ഥ്യമാകരുത്. പെണ്‍കുട്ടികളെ, നിങ്ങള്‍ക്ക് പുകവലിക്കാന്‍ തോന്നിയാല്‍, പൊതുസ്ഥലത്ത് പുകവലിക്കരുത്. മാത്രമല്ല ആണ്‍സുഹൃത്തുക്കളോട് അടുപ്പം കാണിക്കരുത്. ഇതെല്ലാം ശക്തയും പുരോഗമനവാതിയും സ്വതന്ത്ര്യയുമായ സ്ത്രീകളുടെ ലക്ഷണങ്ങളാണ്. അതെല്ലാം നിങ്ങള്‍ക്ക് പ്രത്യേകതരം കഥാപാത്രങ്ങള്‍ മാത്രമേ തരികയൊള്ളൂ. നീന ഗുപ്ത കൂട്ടിച്ചേര്‍ത്തു. 

നിരവധി സിനിമകളില്‍ നീന ഗുപ്ത അഭിനയിച്ചിട്ടുണ്ട്. ഗാന്ധി, ജാന ബി ദോ യാരോ, മാന്‍ഡി എന്നിവയാണ് ഇതില്‍ പ്രശസ്തമായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Murali Gopy, Indrans
Hansika Krishna
Mallika Sukumaran with family
Manju Warrier, Odiyan, Prithviraj
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com