നടൻ അജിത്തിന്റെ വീടിന് നേരെ ബോംബ് ഭീഷണി; പൊലീസ് തിരച്ചിൽ തുടങ്ങി

നടൻ അജിത്തിന്റെ വീടിന് നേരെ ബോംബ് ഭീഷണി; പൊലീസ് തിരച്ചിൽ തുടങ്ങി
നടൻ അജിത്തിന്റെ വീടിന് നേരെ ബോംബ് ഭീഷണി; പൊലീസ് തിരച്ചിൽ തുടങ്ങി
Updated on: 
1 min read

ചെന്നൈ: നടൻ അജിത്തിന്റെ വസതിയിൽ ബോംബ് ഭീഷണി. അദ്ദേഹത്തിന്റെ ചെന്നൈ ഇഞ്ചമ്പാക്കത്തെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പൊലീസ് സ്റ്റേഷനിലേക്ക് അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു. വില്ലുപുരം ജില്ലയിൽ നിന്നാണ് ഫോൺ കോൾ ലഭിച്ചതെന്നാണ് സൂചന. സന്ദേശം ലഭിച്ചതിന് പിന്നാലെ പൊലീസ് എത്തിച്ചേർന്ന് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

നേരത്തെ അജ്ഞാത ബോംബ് ഭീഷണിയെത്തുടർന്ന് നടൻമാരായ രജനീകാന്തിന്റെയും വിജയിയുടെയും വീടുകളിലും തിരച്ചിൽ നടത്തിയിരുന്നു. വിജയ്ക്കെതിരെ ഭീഷണി മുഴക്കിയ ആളെ തിരച്ചിലിൽ കണ്ടെത്തുകയും ചെയ്തു. വില്ലുപുരത്തെ ഭുവനേഷ് എന്ന വ്യക്തിയായിരുന്നു അന്ന് പൊലീസ് പിടിയിലായത്. ഭുവനേഷ് തന്നെയാണോ ഫോൺ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

ലോക്ഡൗണിനു മുമ്പ് എച്ച് വിനോദിന്റെ വാലിമൈ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലായിരുന്നു അജിത്. രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഷൂട്ടിങ് നിർത്തിവെക്കാനും മഹാമാരിയുടെ പിടിയിൽ നിന്ന് മുക്തി നേടി സാഹചര്യങ്ങൾ സാധാരണ നിലയിലേക്കെത്തുമ്പോൾ ഷൂട്ടിങ് പുനരാരംഭിക്കാമെന്ന് നിർമാതാവ് ബോണി കപൂറിനെ അറിയിച്ചതും അജിത് തന്നെയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER