നടൻ നിഥിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; വധു ശാലിനി 

ദീര്‍ഘനാളായുള്ള പ്രണയത്തിന് ശേഷമാണ് നിഥിനും ശാലിനിയും വിവാഹിതരാകുന്നത്
നടൻ നിഥിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; വധു ശാലിനി 
Updated on
1 min read

തെലുങ്ക് യുവ നടൻ നിഥിന്‍റെ വിവാഹിതനാകുന്നു. ശാലിനിയാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹനിശ്ചയ വാർത്ത ചിത്രങ്ങൾ സഹിതം നിഥിൻ തന്നെയാണ് ആരാധകരെ അറിയിച്ചത്. 

ദീര്‍ഘനാളായുള്ള പ്രണയത്തിന് ശേഷമാണ് നിഥിനും ശാലിനിയും വിവാഹിതരാകുന്നത്. സിംപിൾ കുർത്തിയും പൈജാമയുമായിരുന്നു വിവാഹനിശ്ചയത്തിന് നിഥിന്റെ വേഷം. മഞ്ഞ നിറത്തിലുള്ള ലെഹങ്കയിൽ ശാലിനി അതിസുന്ദരിയായിരുന്നു. അക്വാ ബ്ലൂവും മഞ്ഞയും കലർന്ന നെറ്റ് ഷോൾ ഏറെ ശ്രദ്ധയാകർഷിച്ചു. ലെഹങ്കയിലെ ആന്റിക് വർക്കുകളും ഏറെ മനോഹരമായിരുന്നു. 

2002 ല്‍ ജയം എന്ന സിനിമയിലൂടെയാണ് നിഥിൻ അഭിനയരം​ഗത്തേക്കെത്തുന്നത്. ഇതിനോടകം 25ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ലണ്ടനില്‍ നിന്നും എംബിഎ ബിരുദം നേടിയ ആളാണ് ശാലിനി. ഇരുവരുടെയും വിവാഹതിയതി ഇനിയും പുറത്തുവിട്ടിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com