'നമ്മുടെ കുഞ്ഞിലൂടെ നിന്നെ തിരികെകൊണ്ടുവരും, നിന്റെ ചിരിച്ച മുഖം കാണാനും കെട്ടിപ്പിടിക്കാനും കാത്തിരിക്കുകയാണ്'; വേദനയുടെ മേഘ്ന

'നീ എന്റെ ആത്മാവിന്റെ ഒരു ഭാഗമാണ് ചീരു'
'നമ്മുടെ കുഞ്ഞിലൂടെ നിന്നെ തിരികെകൊണ്ടുവരും, നിന്റെ ചിരിച്ച മുഖം കാണാനും കെട്ടിപ്പിടിക്കാനും കാത്തിരിക്കുകയാണ്'; വേദനയുടെ മേഘ്ന
Updated on: 
2 min read

നടൻ ചിരഞ്ജീവി സർജയുടെ അകാലവിയോ​ഗം തെന്നിന്ത്യൻ സിനിമ ലോകത്തിന് ഏൽപ്പിച്ച ഞെട്ടൽ ചെറുതല്ല. ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിന് ഇടയിലായിരുന്നു താരത്തിന്റെ വിടപറയൽ. ഭർത്താവിന്റെ വിയോ​ഗത്തിൽ നെഞ്ചുപൊട്ടിക്കരഞ്ഞ മേഘ്ന രാജിനെ നിറകണ്ണുകളോടെയാണ് ലോകം കണ്ടത്. ഭാർത്താവിന്റെ വിയോ​​ഗം ഏൽപ്പിച്ച വേദനയോടെ ചീരുവിനെക്കുറിച്ചുള്ള മേഘ്നയുടെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നീ ഇല്ല എന്നുള്ളത് എന്നെ വേദനിപ്പിക്കുന്നുണ്ടെങ്കിലും ഒരു മാന്ത്രിക ശക്തിപോലെ നിന്റെ സാന്നിദ്ധ്യം ചുറ്റുമുള്ളതായി എനിക്ക് അനുഭവപ്പെടുന്നുണ്ടെന്നാണ് മേഘ്ന കുറിക്കുന്നത്. നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാനെന്നും താരം കുറിച്ചു. ചിരഞ്ജീവി സർജയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്.

മേഘ്നയുടെ കുറിപ്പ് വായിക്കാം

‘ചീരു, ഞാൻ ഒരുപാട് ശ്രമിച്ചെങ്കിലും എനിക്ക് നിന്നോട് പറയാൻ വാക്കുകൾ കിട്ടുന്നില്ല. നീയെനിക്ക് ആരായിരുന്നുവെന്നത് വാക്കുകളിൽ ഒതുക്കാനാവുന്നതല്ല. എന്റെ സുഹൃത്ത്, എന്റെ കാമുകൻ, എന്റെ ജീവിതപങ്കാളി, എന്റെ കുഞ്ഞ്, എന്റെ വിശ്വസ്തൻ, എന്റെ ഭർത്താവ്, ഇതിനൊക്കെ അപ്പുറമാണ്. നീ എന്റെ ആത്മാവിന്റെ ഒരു ഭാഗമാണ് ചീരു. ഓരോ തവണയും വീടിന്റെ വാതിലിലേക്ക് നോക്കുമ്പോൾ ഞാൻ ഇതാ വീട്ടിലെത്തി എന്നു പറഞ്ഞുകൊണ്ട് നീ കടന്നുവരാത്തത് എന്റെയുള്ളിൽ അഗാധമായ വേദന സൃഷ്ടിക്കുന്നു. നിന്നെ ഒന്നു തൊടാൻ പോലുമാകാതെ എന്റെ ഹൃദയം വേദനിക്കുന്നു. വേദനിച്ച് വേദനിച്ച് പതിയെ ഒരായിരം തവണ ഞാൻ മരിക്കുന്നു. പക്ഷേ, ഒരു മാന്ത്രിക ശക്തിപോലെ നിന്റെ സാന്നിദ്ധ്യം ചുറ്റുമുള്ളതായി എനിക്ക് അനുഭവപ്പെടുന്നു. ഓരോ തവണ ഞാൻ തളരുമ്പോഴും, ഒരു കാവൽ മാലാഖയെ പോലെ നീ എനിക്ക് ചുറ്റുമുണ്ട്. നീയെന്നെ ഒരുപാട് സ്നേഹിക്കുന്നു. അതുകൊണ്ട് തന്നെ നിനക്കെന്നെ തനിച്ചാക്കാൻ കഴിയില്ല, അല്ലേ? നീ എനിക്കു നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നമ്മുടെ കുഞ്ഞ് നമ്മുടെ സ്നേഹത്തിന്റെ പ്രതീകം. ആ മധുര അത്ഭുതത്തിന് എക്കാലവും ഞാൻ നിന്നോട് കടപ്പെട്ടിരിക്കും. നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ. നിന്നെ വീണ്ടും കെട്ടിപ്പിടിക്കാൻ, വീണ്ടും ചിരിക്കുന്ന നിന്നെ കാണാൻ, മുറി മുഴുവൻ പ്രകാശം പരത്തുന്ന ചിരി കേൾക്കാൻ ഞാൻ അക്ഷമയോടെ കാത്തിരിക്കുകയാണ്. ഞാൻ നിനക്കായി കാത്തിരിക്കുന്നു. മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കുന്നു. എന്റെ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും. നീ എന്നിൽ തന്നെയുണ്ട്. ഞാൻ നിന്നെ സ്നേഹിക്കുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER