'നാട്ടിലിനി പൊളിച്ചു പണിയാൻ എന്റെ വീട് മാത്രമേയുള്ളൂ, ഇനിയുള്ള ലക്‌ഷ്യം ഇതാണ്': ബിനീഷ് ബാസ്റ്റിൻ 

മൂന്ന് ചൂരൽ കസേരകൾ നിരത്തിയിട്ടിരിക്കുന്ന ഒരു കൊച്ചു വീടാണ് ചിത്രത്തിൽ കാണുന്നത്
'നാട്ടിലിനി പൊളിച്ചു പണിയാൻ എന്റെ വീട് മാത്രമേയുള്ളൂ, ഇനിയുള്ള ലക്‌ഷ്യം ഇതാണ്': ബിനീഷ് ബാസ്റ്റിൻ 
Updated on: 
1 min read

നടൻ ബിനീഷ് ബാസ്റ്റ്യൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രവും ഒപ്പമുള്ള വാക്കുകളുമാണ് ഇപ്പോൾ സിനിമാപ്രേമികൾക്കിടയിൽ ചർച്ചയാകുന്നത്. മൂന്ന് ചൂരൽ കസേരകൾ നിരത്തിയിട്ടിരിക്കുന്ന ഒരു കൊച്ചു വീടാണ് ചിത്രത്തിൽ കാണുന്നത്. അത് തന്റെ വീടാണെന്ന് നടൻ കുറിപ്പിൽ പറയുന്നു. 

പുതിയ വീട് പണിയാൻ പോകുന്നതിനേക്കുറിച്ചാണ് താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.  "എന്റെ നാട്ടിലിനി പൊളിച്ചു പണിയാൻ എന്റെ വീട് മാത്രമേയുള്ളൂ. പുതിയ വീട് വയ്ക്കാനുള്ള തയാറെടുപ്പിലാണ്... ഇതുവരെ ലോൺ എടുക്കാതെയാണ് സാധനങ്ങൾ മേടിച്ചിട്ടുള്ളത്. വീടും ലോണെടുക്കാതെ പണിയാനാണ് ആഗ്രഹം. ഇനിയുള്ള ലക്‌ഷ്യം ഇതാണ്.  ലക്ഷ്യത്തിനടുത്തെത്തിക്കഴിഞ്ഞു...", ചിത്രത്തിനൊപ്പം ബിനീഷ് കുറിച്ചു. 

ബിനീഷ് നായകനാവുന്ന ചിത്രം കഴിഞ്ഞവർഷം നവംബറിൽ പ്രഖ്യാപിച്ചിരുന്നു. സാബു അന്തിക്കായി സംവിധാനം ചെയ്യുന്ന 'കർത്താവ്' എന്ന ചിത്രത്തിലാണ് ബിനീഷ് നായകനായി എത്തുന്നത്. ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും സാബു അന്തിക്കായി തന്നെയാണ്. സിനിമയിലെ സഹസംവിധായകന്‍റെ ജീവിതമാണ് ചിത്രത്തിലെ പ്രമേയം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER