നാനാ പടേക്കര്‍ അത്ര നല്ലവനൊന്നുമല്ല ; പക്ഷേ തനുശ്രീയുടെ പരാതി കളവാണെന്ന് രാജ് താക്കറെ

രാജ്യത്ത് ഉയരുന്ന ഇന്ധന വിലയും രൂപയുടെ വിലയിടിവും പോലെയുള്ള ഗൗരവകരമായ കാര്യങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും
നാനാ പടേക്കര്‍ അത്ര നല്ലവനൊന്നുമല്ല ; പക്ഷേ തനുശ്രീയുടെ പരാതി കളവാണെന്ന് രാജ് താക്കറെ
Updated on
1 min read


അമരാവതി:  ബോളിവുഡ് നടനും ആക്ടിവിസ്റ്റുമായ നാനാപടേക്കര്‍ അത്ര മാന്യനല്ലെന്ന് തനിക്കറിയാമെന്ന് മഹാരാഷ്ട്രാ നവ്‌നിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. നാനാപടേക്കര്‍ അത്ര നല്ലവനല്ലെങ്കിലും തനുശ്രീ ദത്തയുടെ പരാതി കളവാണെന്നും അങ്ങനെയൊക്കെ പടേക്കര്‍ ചെയ്യുമെന്ന് താന്‍ കരുതുന്നില്ലെന്നുമാണ് താക്കറെ പറഞ്ഞത്. കോടതി ഇക്കാര്യത്തില്‍ തീരുമാനം എടുക്കട്ടെ. ട്വിറ്ററില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ശരിയായ രീതിയിലല്ല പോകുന്ന ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മീ ടൂ അങ്ങേയറ്റം ഗൗരവമേറിയ വിഷയമാണ് ചര്‍ച്ച ചെയ്യുന്നതെന്നും പക്ഷേ ഇതൊക്കെ സമൂഹ മാധ്യമങ്ങളില്‍ അല്ല വിചാരണ ചെയ്യേണ്ടെന്നുമാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഉയരുന്ന ഇന്ധന വിലയും രൂപയുടെ വിലയിടിവും പോലെയുള്ള ഗൗരവകരമായ കാര്യങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശാരീരിക അതിക്രമം നേരിടേണ്ടി വരുന്ന സ്ത്രീകള്‍ എംഎന്‍എസിനെ സമീപിച്ചാല്‍ സംഘടന സുരക്ഷ ഒരുക്കുമെന്നും കുറ്റാരോപിതനെ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നമുണ്ടാകുമ്പോള്‍ തന്നെ പ്രതികരിക്കാന്‍ സ്ത്രീകള്‍ പഠിക്കേണ്ടിയിരിക്കുന്നുവെന്നും 10 വര്‍ഷം കഴിഞ്ഞല്ല ശബ്ദമുയര്‍ത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com