നിങ്ങളല്ല എനിക്ക് ചിലവിനു തരുന്നത്, നിങ്ങളുടെ അഭിപ്രായത്തിന് ഞാനൊരു വിലയും തരുന്നില്ല; പ്രതികരിച്ച് നടി ഇഷ ഗുപ്ത

ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അതുകൊണ്ടുതന്നെ യാതൊരു പ്രാധാന്യവുമില്ലാത്ത ഇത്തരം കാര്യങ്ങളോര്‍ത്ത് പിരിമുറുക്കം അനുഭവിക്കേണ്ട ആവശ്യമില്ലെന്നുമാണ് താരത്തിന്റെ നിലപാട്
നിങ്ങളല്ല എനിക്ക് ചിലവിനു തരുന്നത്, നിങ്ങളുടെ അഭിപ്രായത്തിന് ഞാനൊരു വിലയും തരുന്നില്ല; പ്രതികരിച്ച് നടി ഇഷ ഗുപ്ത
Updated on
1 min read

സോഷ്യല്‍ മീഡിയയിലെ മോശം കമന്റുകള്‍ക്കെതിരെ പ്രതികരിച്ച ബോളിവുഡ് നടി ഇഷ ഗുപ്ത. ട്രോളുകള്‍ വായിച്ച് തനിക്ക് വളരെയധികം ദേഷ്യമാണ് തോന്നുന്നതെന്നും എന്താണ് ഇവരുടെയൊക്കെ പ്രശ്‌നമെന്ന് മനസിലാകുന്നില്ലെന്നും ഇഷ പറഞ്ഞു. എന്താണ് അവരുടെ മനസ്സില്‍ എന്ന് ചിന്തിച്ച് എനിക്ക് അത്ഭുതം തോന്നാറുണ്ട്. നിങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് മറ്റൊരാളുടെ പേജില്‍ കേറി അവര്‍ക്കെതിരെ എന്തൊക്കെയോ എഴുതുന്നു. എഴുതുന്ന കാര്യം ആ ആളെ എത്രത്തോളം ബാധിക്കുന്നുണ്ടെന്ന് പോലും നിങ്ങള്‍ ചിന്തിക്കുന്നില്ല, ഇഷ പറഞ്ഞു. 

'നിങ്ങള്‍ എനിക്ക് ഭക്ഷണം തരുന്നില്ലെങ്കില്‍ അഥവാ നിങ്ങളെന്നെ സാമ്പത്തികമായി സഹായിക്കുന്നില്ലെങ്കില്‍ നിങ്ങളും അഭിപ്രായം എനിക്ക് ഒന്നുമല്ല. എന്ന് എവിടെയോ ഞാന്‍ വായിച്ചിട്ടുണ്ട്. ഇത് തന്നെയാണ് ഞാനും പിന്തുടരുന്നത്', ഇഷ പറഞ്ഞു. 

ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അതുകൊണ്ടുതന്നെ യാതൊരു പ്രാധാന്യവുമില്ലാത്ത ഇത്തരം കാര്യങ്ങളോര്‍ത്ത് പിരിമുറുക്കം അനുഭവിക്കേണ്ട ആവശ്യമില്ലെന്നുമാണ് താരത്തിന്റെ നിലപാട്. "ലോകത്ത് ഒരുപാട് കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. അപ്പോഴും നിങ്ങള്‍ മറ്റാരുടെയോ ശരീര ഭാഗങ്ങളെക്കുറിച്ച് കമന്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ദയവായി നിങ്ങളുടെ സമയം എന്തെങ്കിലും നല്ല കാര്യത്തിനായി വിനിയോഗിക്കൂ", ഇഷ പറഞ്ഞു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com