'നിങ്ങളുടെ ഡാഡി ഗിരിജയെ ഞാനിപ്പോള്‍ തല്ലിക്കൊണ്ടിരിക്കുകയാണ്'; ചിരിപ്പിച്ച് മമ്മൂട്ടി

.മമ്മൂട്ടിയുടെ മധുരരാജയിലാണ് ഡാഡി ഗിരിജ വില്ലനായി എത്തുന്നത്
'നിങ്ങളുടെ ഡാഡി ഗിരിജയെ ഞാനിപ്പോള്‍ തല്ലിക്കൊണ്ടിരിക്കുകയാണ്'; ചിരിപ്പിച്ച് മമ്മൂട്ടി
Updated on
1 min read

ഗപതി ബാബു എന്ന പേരു കേട്ടാല്‍ ആളെ മനസിലാവണമെന്നില്ല, കാരണം മലയാളത്തിന് അദ്ദേഹത്തിന് മറ്റൊരു പേരുണ്ട്, ഡാഡി ഗിരിജ. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പുലിമുരുകനിലെ സൂപ്പര്‍ വില്ലന്‍. മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടിയുടെ വില്ലനാവാനുള്ള ഒരുക്കത്തിലാണ് ജഗപതി ബാബു എന്ന ഡാഡി ഗിരിജ. മമ്മൂട്ടിയുടെ മധുരരാജയിലാണ് ഡാഡി ഗിരിജ വില്ലനായി എത്തുന്നത്. കൂടാതെ തെലുങ്ക് ചിത്രം യാത്രയില്‍ മമ്മൂട്ടിയുടെ അച്ഛനായും താരം എത്തുന്നുണ്ട്. 

കേരളത്തിലെ യാത്രയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് തന്റെ വില്ലനായ ഡാഡി ഗിരിജയെക്കുറിച്ച് മമ്മൂട്ടി വാചാലനായത്. നിങ്ങളുടെ ഡാഡി ഗിരിജയെ ഞാനിപ്പോള്‍ തല്ലിക്കൊണ്ടിരിക്കുകയാണ് എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയുടെ ചിത്രീകരണം നടക്കുകയാണ്. മധുരരാജയുടെ ലൊക്കേഷനില്‍ നിന്നാണ് ഇരുവരും പ്രൊമോഷനായി എത്തിയത്. 

'നിങ്ങളുടെ ഡാഡി ഗിരിജ ഇതില്‍ അഭിനയിക്കുന്നുണ്ട്. അദ്ദേഹത്തെ ഞാന്‍ ഇപ്പോള്‍ തല്ലിക്കൊണ്ടിരിക്കുകയാണ്. വേറൊന്നുമല്ല മധുര രാജയില്‍ അദ്ദേഹം അഭിനയിക്കുന്നുണ്ട്, വില്ലന്‍ വേഷമല്ലേ. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഇവിടെ ഉള്ളതുകൊണ്ടാണ് ഈ പരിപാടിക്ക് അദ്ദേഹത്തിന് എത്താന്‍ കഴിഞ്ഞത് തന്നെ. തെലുങ്കില്‍ തിരക്കേറിയ താരമാണ് ജഗപതി ബാബു.'മമ്മൂട്ടി പറഞ്ഞു.

ഡാഡി ഗിരിജ എന്ന് വിളിക്കുന്നതിലെ സന്തോഷം വെളിപ്പെടുത്താന്‍ ജഗപതി ബാബു മറന്നില്ല. മലയാളികള്‍ ഡാഡി ഗിരിജ എന്നാണ് തന്നെ വിളിക്കുന്നതെന്നും ഇവിടെ ആ പേരില്‍ അറിയപ്പെടാനാണ് ആഗ്രഹമെന്നും താരം വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com