'നിങ്ങളൊരു മുസ്ലീമാണ്, അത് മനസ്സിലാക്കൂ', നടിയോട് ആരാധകന്‍; തക്ക മറുപടിയുമായി താരം 

ഒരു തടാകത്തിന് കരയില്‍ ഇരുന്നുകൊണ്ട് സുന്ദരമായ വൈകുന്നേരം ആസ്വദിക്കുന്നതിന്റെ ചിത്രമാണ് നടി പങ്കുവച്ചത്
'നിങ്ങളൊരു മുസ്ലീമാണ്, അത് മനസ്സിലാക്കൂ', നടിയോട് ആരാധകന്‍; തക്ക മറുപടിയുമായി താരം 
Updated on
1 min read

മൂഹമാധ്യമങ്ങളില്‍ നടിമാരുടെ ചിത്രങ്ങള്‍ക്ക് താഴെ അവരുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചുള്ള കമന്റുകള്‍ ഇപ്പോള്‍ പതിവ് കാഴ്ചയാണ്. ചിലര്‍ ഇത്തരം കമന്റുകളെ കാര്യമാക്കാതെ വിടുമ്പോള്‍ മറ്റുചിലര്‍ കൃത്യമായ മറുപടി നല്‍കി ഇത്തരക്കാരെ ഒതുക്കാറുണ്ട്. ഈ പട്ടികയിലേക്ക് കടന്നിരിക്കുകയാണ് ബോളിവുഡ് നടി ഫാത്തിമാ സനാ ഷെയ്ക്കും. 

ഫാത്തിമ അടുത്തിടെ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച ഒരു ചിത്രത്തിന് നേരെയാണ് ആരാധകന്റെ വിമര്‍ശനം. ഒരു തടാകത്തിന് കരയില്‍ ഇരുന്നുകൊണ്ട് സുന്ദരമായ വൈകുന്നേരം ആസ്വദിക്കുന്നതിന്റെ ചിത്രമാണ് നടി പങ്കുവച്ചത്. എന്നാല്‍ താരത്തിന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് കമന്റ് ചെയ്ത വ്യക്തി ഫാത്തിമയെ ഒരു മുസ്ലീം ആണെന്ന് ഓര്‍മ്മിപ്പിക്കുകയുമായിരുന്നു. 

'നിങ്ങളോട് ആളുകള്‍ പറയുന്നത് വാസ്തവമാണ്, നിങ്ങളുടെ ശരീരം മറയ്ക്കുക. ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്, നിങ്ങള്‍ ഒരു മുസ്ലീമാണെന്ന് മനസ്സിലാക്കൂ', എന്നായിരുന്നു കമന്റ്. എന്നാല്‍ കമന്റ് ഇട്ട ആളെ ബ്ലോക്ക് ചെയ്തായിരുന്നു ഫാത്തിമയുടെ മറുപടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com