'നിങ്ങള്‍ രണ്ടാളും കൗശലക്കാരായ ഒറ്റുകാരാണ്'; യേശുദാസിനേയും ജയരാജിനേയും രൂക്ഷമായി വിമര്‍ശിച്ച് നജീം കോയ

'നിങ്ങള്‍ രണ്ടാളും കൗശലക്കാരായ ഒറ്റുകാരാണ്'; യേശുദാസിനേയും ജയരാജിനേയും രൂക്ഷമായി വിമര്‍ശിച്ച് നജീം കോയ

പ്രതിഷേധത്തില്‍ പങ്കെടുത്ത് അവാര്‍ഡ് വാങ്ങാതെ മടങ്ങിയ മികച്ച സഹ നടനുള്ള അവാര്‍ഡ് സ്വന്തമാക്കിയ ഫഹദ് ഫാസിലിനെ പുകഴ്ത്തിക്കൊണ്ടും നജീം പോസ്റ്റിട്ടിട്ടുണ്ട്
Published on

ദേശിയ ചലച്ചിത്ര അവാര്‍ഡ് വിതരണത്തിലെ പ്രതിഷേധം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ചടങ്ങ് ബഹിഷ്‌കരിച്ച കലാകാരന്മാരെ പിന്തുണച്ചും വിമര്‍ശിച്ചും സിനിമ മേഖലയ്ക്കുള്ളില്‍ നിന്നും പുറത്തുനിന്നും നിരവധി പേര്‍ ഇതിനോടകം രംഗത്തെത്തി. കേരളത്തില്‍ നിന്ന് അവാര്‍ഡിന് അര്‍ഹരായവരില്‍ നിന്ന് യേശുദാസും സംവിധായകന്‍ ജയരാജിനും മാത്രമാണ് അവാര്‍ഡ് വാങ്ങിയത്. ഇരുവരേയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ നജീം കോയ. 

യേശുദാസും ജയരാജും കൗശലക്കാരായ ഒറ്റുകാരാണെന്നും വാനോളം പ്രശസ്തിയുണ്ടായിട്ടും ഒറ്റുകൊടുത്തെന്നും അദ്ദേഹം ഫേയ്‌സ്ബുക് പോസ്റ്റിലൂടെ അദ്ദേഹം വിമര്‍ശിച്ചു. 'ദാസേട്ടാ... ജയരാജ്, നിങ്ങള്‍ രണ്ടാളും കൗശലക്കാരായ ഒറ്റുകാരാണ്.... നിങ്ങള്‍ക്ക് പ്രശസ്തി വാനോളമുണ്ട്, എന്നിട്ടും നിങ്ങള്‍ ഞങ്ങളെ ഒറ്റുകൊടുത്തു... പാലം കടന്നപ്പോ നിങ്ങള്‍ക്കു കൂരായണ.. !!!' നജീം കുറിച്ചു. 

പ്രതിഷേധത്തില്‍ പങ്കെടുത്ത് അവാര്‍ഡ് വാങ്ങാതെ മടങ്ങിയ മികച്ച സഹ നടനുള്ള അവാര്‍ഡ് സ്വന്തമാക്കിയ ഫഹദ് ഫാസിലിനെ പുകഴ്ത്തിക്കൊണ്ടും നജീം പോസ്റ്റിട്ടിട്ടുണ്ട്. 'ഫഹദ് നിങ്ങള്‍ എന്റെ കൂട്ടുകാരന്‍ ആയതില്‍ ഞാന്‍ ഇപ്പോള്‍ ഏറെ അഭിമാനം കൊള്ളുന്നു.....' എന്നാണ് അദ്ദേഹം പറഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com