നിങ്ങൾ അമ്മയെ ഒന്ന് കെട്ടിപ്പിടിച്ചത് എന്നാണ്? ഓർമ്മപ്പെടുത്തലുമായി കനിഹ, വിഡിയോ 

മമ്മൂട്ടി, മഞ്ജു വാര്യർ, വിജയ് സേതുപതി എന്നിവർ ചേർന്നാണ് വിഡിയോ പുറത്തിറക്കിയത്
നിങ്ങൾ അമ്മയെ ഒന്ന് കെട്ടിപ്പിടിച്ചത് എന്നാണ്? ഓർമ്മപ്പെടുത്തലുമായി കനിഹ, വിഡിയോ 
Updated on
1 min read

മാതൃദിനത്തിൽ അമ്മമാർക്ക് വേണ്ടി ഹ്രസ്വചിത്രം ഒരുക്കി നടി കനിഹ. 'മാ' എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രം കുട്ടികളെ വളർത്തുന്നതിനിടയിൽ സ്വയം ശ്രദ്ധിക്കാൻ മറന്നു പോകുന്ന അമ്മമാരുടെ ജീവിതമാണ് വരച്ചുകാട്ടുന്നത്. ജീവി‌തത്തിന്റെ വിവിധതുറ‌കളിൽ വ്യത്യസ്ത സാഹചര്യങ്ങളിലുള്ള അമ്മമാർ തങ്ങളുടെ മക്കളെ വളർത്താനായി നടത്തുന്ന പ്രയത്നങ്ങൾ ക്യാമറയ്ക്ക് മുന്നിൽ എത്തിച്ചിരിക്കുകയാണ് കനിഹ. 

മമ്മൂട്ടി, മഞ്ജു വാര്യർ, വിജയ് സേതുപതി എന്നിവർ ചേർന്നാണ് വിഡിയോ പുറത്തിറക്കിയത്. നരച്ച മുടിയും മുഖത്തെ ചുളിവുകളും കണ്ണിനു ചുറ്റുമുള്ള കറുത്ത പാടും ​ഗർഭകാലത്ത് വയറ്റിലുണ്ടാകുന്ന ചുളിവുകൾക്കുമൊന്നും വിലയില്ലേ എന്ന ശക്തമായ ചോദ്യം ഉന്നയിക്കുകയാണ് താരം. കനിഹയും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. 

അമ്മമാർക്ക് തിരിച്ചുനൽകേണ്ട കരുതൽ ഓർമ്മിപ്പിക്കുകയാണ് മാ. ഏറ്റവുമൊടുവിൽ എന്നാണ് നിങ്ങൾ അമ്മയെ ഒന്ന് കെട്ടിപിടിച്ചത് എന്ന ചോദ്യത്തിലാണ് ചിത്രം അവസാനിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com