'നിനക്ക് ലോകത്തിലെ ഏറ്റവും രുചിയുള്ള ഇറച്ചി ഏതാണെന്ന് അറിയോ?' ജെല്ലിക്കെട്ടിന്റെ ട്രെയ്‌ലര്‍ പുറത്ത്

ടൊറന്റെ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിലെ വേള്‍ഡ് പ്രീമിയറിന് ശേഷമാണ് ജെല്ലിക്കെട്ട് റിലീസിന് എത്തുന്നത്
'നിനക്ക് ലോകത്തിലെ ഏറ്റവും രുചിയുള്ള ഇറച്ചി ഏതാണെന്ന് അറിയോ?' ജെല്ലിക്കെട്ടിന്റെ ട്രെയ്‌ലര്‍ പുറത്ത്
Updated on
1 min read

സിനിമ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തിക്കൊണ്ട് ലിജോ ജോസ് പല്ലിശ്ശേരി ചിത്രത്തിന്റെ ജെല്ലിക്കെട്ടിന്റെ ട്രെയ്‌ലര്‍ എത്തി. അമ്പരപ്പിക്കുന്ന മേക്കിങ്ങിലൂടെ വിസ്മയിപ്പിക്കുന്ന ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് നേടുന്നത്. ടൊറന്റെ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിലെ വേള്‍ഡ് പ്രീമിയറിന് ശേഷമാണ് ജെല്ലിക്കെട്ട് റിലീസിന് എത്തുന്നത്. 

കയറുപൊട്ടിച്ചോടുന്നൊരു പോത്തിനെ മെരുക്കാന്‍ ഒരു ഗ്രാമത്തിലെ ഒരുകൂട്ടം ആളുകള്‍ ശ്രമിക്കുന്ന കഥയാണ് ജെല്ലിക്കെട്ട്. എസ് ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എസ്. ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മനുഷ്യരുടെ സ്വാതന്ത്ര്യവും മാവോയിസ്റ്റ് സാഹചര്യവും രണ്ട് കാളകളുടെ വീക്ഷണത്തിലൂടെ കാണുന്നതാണ് ചിത്രമെന്നാണ് ലിജോ ജോസ് ചിത്രത്തെക്കുറിച്ച് പറഞ്ഞത്. 

ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. തരംഗം ഫെയിം ശാന്തിയാണ് നായിക. അങ്കമാലി ഡയറീസിന് വേണ്ടി ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരന്‍ തന്നെയാണ് ജെല്ലിക്കട്ടിനും ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിളള സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നു.  ഒ തോമസ് പണിക്കരാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
Anoop Menon
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com