'നിന്നെപ്പോലെ ഒരു സഹോദരന്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നെങ്കില്‍ ഈ ലോകം എത്ര മികച്ചതായേനെ'

മലയാള സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് ഭാവന
'നിന്നെപ്പോലെ ഒരു സഹോദരന്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നെങ്കില്‍ ഈ ലോകം എത്ര മികച്ചതായേനെ'
Updated on: 
1 min read

മലയാള സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് ഭാവന. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന കുറിപ്പുകള്‍ എല്ലാം വ്യാപകമായി പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ സഹോദരന്‍ ജയദേവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് കൊണ്ട് ഭാവന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പും ചിത്രവുമാണ് വൈറലാവുന്നത്.

'നിന്നെപ്പോലെ ഒരു സഹോദരന്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നെങ്കില്‍ ഈ ലോകം എത്ര മികച്ചതായേനെ.... ജന്മദിനാശംസകള്‍'... സഹോദരനൊപ്പമുള്ള ഒരു ബാല്യകാല ചിത്രം പങ്കുവച്ചുകൊണ്ട് ഭാവന കുറിച്ചു.സിനിമാ സംവിധായകനാണ് ജയദേവ്.

കന്നഡ നിര്‍മാതാവ് നവീനുമായുള്ള വിവാഹശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ് ഭാവന. തമിഴിലെ സൂപ്പര്‍ഹിറ്റ് ചിത്രം 96ന്റെ കന്നഡ റീമേക്കായ 99 ല്‍ നായികയായത് ഭാവനയായിരുന്നു. മലയാള സിനിമയിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Shamna Kasim
Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
X

FOLLOW US

ON GOOGLE DISCOVER