നിറവയറില്‍ കല്‍ക്കിയുടെ ഫോട്ടോഷൂട്ട്; തന്റെ കണ്ണിന് ചുറ്റുമുള്ള ചുളിവുകള്‍ കാണണമെന്ന് കുറിപ്പ്

ക്രീം നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് നിറവയര്‍ കാണിച്ച് നില്‍ക്കുന്ന കല്‍ക്കിയെയാണ് ചിത്രത്തില്‍ കാണുന്നത്
നിറവയറില്‍ കല്‍ക്കിയുടെ ഫോട്ടോഷൂട്ട്; തന്റെ കണ്ണിന് ചുറ്റുമുള്ള ചുളിവുകള്‍ കാണണമെന്ന് കുറിപ്പ്
Updated on
2 min read

ന്റെ ഗര്‍ഭകാലം ആസ്വദിക്കുകയാണ് ബോളിവുഡ് നടി കല്‍ക്കി കോച്‌ലിന്‍. ഗര്‍ഭകാലത്തിന്റെ തുടക്കം തനിക്ക് ആസ്വാദ്യകരമായിരുന്നില്ലെന്നും എന്നാല്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പ് ആദ്യമായി കേട്ടതോടെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താനെന്നും കല്‍ക്കി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ തന്റെ നിറവയറിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് താരം. ഒരു മാഗസിന് വേണ്ടിയാണ് കല്‍ക്കി മെറ്റേണിറ്റി ഫോട്ടോ എടുത്തത്. 

ക്രീം നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് നിറവയര്‍ കാണിച്ച് നില്‍ക്കുന്ന കല്‍ക്കിയെയാണ് ചിത്രത്തില്‍ കാണുന്നത്. ഇപ്പോള്‍ എട്ടാം മാസത്തിലാണ് കല്‍ക്കി. മനോഹരമായ അടിക്കുറിപ്പുകള്‍ക്കൊപ്പമാണ് കല്‍ക്കി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 'എന്നെ പ്രതിനിധീകരിക്കുക എന്നത് എന്റെ ജോലിയാണ്. എനിക്ക് വേണ്ടി സംസാരിക്കാന്‍ എന്റെ ജോലിയെ അനുവദിക്കുക' എന്ന അടിക്കുറിപ്പിലാണ് നിറവയര്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

കൂടാതെ 'നമ്മളെല്ലാം തികഞ്ഞ മനുഷ്യരല്ല. ആളുകള്‍ എന്റെ ചിരിയും കണ്ണിന് താഴെയുള്ള ചുളിവുകളും കാണണം, അവയെല്ലാം പ്രായത്തിനും അനുഭവത്തിനുമൊപ്പം ശക്തിപ്പെടുകയാണ്' എന്ന അടിക്കുറിപ്പിലും ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. വിമര്‍ശകര്‍ക്കുള്ള മറുപടിയായിട്ടു കൂടിയാണ് കല്‍ക്കി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താന്‍ ഗര്‍ഭിണിയാണെന്ന വിവരം കല്‍ക്കി വെളിപ്പെടുത്തിയത്. ഇസ്രായേലി പിയാനിസ്റ്റായ ഗയ് ഹേഷ്ബര്‍ഗുമായി കല്‍ക്കി പ്രണയത്തിലായിരുന്നു. ഇതിന് പിന്നാലെ വിവാഹിതയാകാതെ ഗര്‍ഭം ധരിച്ചെന്ന് കാണിച്ച് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളും ട്രോളുകളുമാണ് താരത്തിനെതിരെ ഉയര്‍ന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com